ഇഷ്കിന് ശേഷം വീണ്ടും അനുരാജ് മനോഹർ; ടൊവിനോ ചിത്രം 'നരിവേട്ട' തുടങ്ങി

ആദ്യ ചിത്രമായ ‘ഇഷ്കിന്’ ശേഷം ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നരിവേട്ട’ ചിത്രീകരണം ആരംഭിച്ചു. കല്ല്യാശ്ശേരി തീസിസ് എന്ന ചെറുകഥാ സമാഹാരത്തിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം സ്വന്തമാക്കിയ അബിൻ ജോസഫാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്.

തമിഴ് താരം ചേരൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ചിത്രം കൂടിയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ,ആര്യ സലിം, റിനി ഉദയകുമാർ തുടങ്ങീ മികച്ച താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കുട്ടനാട്, കോട്ടയം, വയനാട് തുടങ്ങീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യുഎഇയിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സമഗീത സംവിധാനം നിർവഹിക്കുന്നത്. ഡിഒപി – വിജയ്, ആർട്ട്‌ – ബാവ, കോസ്റ്റും – അരുൺ മനോഹർ, മേക്ക് അപ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ,പ്രൊഡക്ഷൻ കൺട്രോളർ – ജിനു പി കെ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Read more