ഇത് 'മുട്ട പഫ്‌സിലെ മുട്ട'..എന്ന് ബേസില്‍; അടുത്ത യൂണിവേഴ്‌സ് തുടങ്ങാനുള്ള പരിപാടിയോ? ചിരി ട്രെന്‍ഡുമായി ടൊവിനോയും ബേസിലും

മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നിലായി ഇരിക്കുന്ന ടൊവിനോ തോമസിന്റെയും ബേസില്‍ ജോസഫിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. എമ്പുരാന്‍ ടീസര്‍ ലോഞ്ചിന്റെയും ആശിര്‍വാദ് സിനിമാസിന്റെയും വാര്‍ഷികാഘോഷ ചടങ്ങില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ‘വന്‍മരങ്ങള്‍ക്കിടയില്‍’ എന്ന ക്യാപ്ഷനോടെ ടൊവിനോയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പിന്നാലെ എത്തിയ ബേസിലിന്റെ കമന്റ് ആണ് വൈറലായിരിക്കുന്നത്.

‘മുട്ട പഫ്‌സിലെ മുട്ട’ എന്നായിരുന്നു ബേസിലിന്റെ കമന്റ്. പിന്നാലെ രസകരമായ മറുപടികളുമായി ആരാധകരുമെത്തി. രണ്ട് പേരും ഇനി സ്വയം എയറിലേക്ക് പോവുകയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ‘അടുത്ത യൂണിവേഴ്‌സ് തുടങ്ങാനുള്ള പരിപാടി ആണോ’ എന്നായിരുന്നു മറ്റൊരു കമന്റ്. ‘ഭാവി വന്മരങ്ങളെന്നും’ ‘ഇടവിള കൃഷി ആണോ’ എന്നുമൊക്കെ കമന്റുകള്‍ എത്തുന്നുണ്ട്.

അതേസമയം, മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത വലിയ പരിപാടിയിലാണ് എമ്പുരാന്‍ ടീസര്‍ റിലീസ് ചെയ്തത്. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് നടത്തിയത്. ഷാജി കൈലാസ്, ജോഷി, മഞ്ജു വാര്യര്‍, സാനിയ അയ്യപ്പന്‍, അനൂപ് മേനോന്‍ തുടങ്ങി നിരവധി പേരാണ് ചടങ്ങിന് എത്തിയത്.

മാര്‍ച്ച് 27ന് ആണ് എമ്പുരാന്‍ റിലീസ് ചെയ്യുന്നത്. അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം പകര്‍ന്നാട്ടം കാണാന്‍ ആംകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എങ്ങനെ അബ്രാം ഖുറേഷിയായി എന്നത് എമ്പുരാനിലുണ്ടാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Latest Stories

IND vs PAK: ഓരോവര്‍ ആറ് ബോള്‍, ഇന്ത്യ പാകിസ്ഥാന് എറിഞ്ഞ് കൊടുത്തത് 11 ബോള്‍!

റെയിൽവേ പാളത്തിന് കുറുകെ പോസ്റ്റിട്ടത് അട്ടിമറിശ്രമമെന്ന് എഫ്‌ഐആർ; പ്രതികളുടെ മൊഴി രേഖപ്പെടുത്തി എൻഐഎ

ഉള്ളത് പറയാമല്ലോ ആ കാര്യത്തിൽ ഞാൻ നിരാശൻ, നിങ്ങൾ ആ കാര്യത്തിൽ കേട്ടതൊക്കെ തെറ്റ്: സഞ്ജു സാംസൺ

ചാമ്പ്യന്‍സ് ട്രോഫി 2025: ടോസ് വീണു, പാകിസ്ഥാന്റെ നീക്കത്തെ ചിരിച്ചു തള്ളി രോഹിത്, വലിയ കാര്യമില്ലെന്ന് താരം

വ്യാപാര സംഘർഷങ്ങൾക്കിടയിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണികളിൽ നിന്ന് 23,710 കോടി രൂപ പിൻവലിച്ചു

ചാമ്പ്യന്‍സ് ട്രോഫി 2025: 'ഞാന്‍ അവരോടൊപ്പം'; ഇന്ത്യ- പാക് പോരാട്ടത്തിലെ വിജയിയെ പ്രവചിച്ച് ഡിവില്ലിയേഴ്‌സ്

നരേന്ദ്ര മോദി സര്‍ക്കാരിനെ 'ഫാഷിസ്റ്റ്' എന്ന് പറയാനാവില്ല; കരട് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തത വരുത്തി രഹസ്യരേഖ; സിപിഎമ്മിന്റെ അസാധാരണ നീക്കം നയം മയപ്പെടുത്തലോ?

കോപ്പിയടിക്ക് ഒരു പരിധിയില്ലെടേ..; അനിരുദ്ധിന്റെ മ്യൂസിക് അതേപോലെ പകര്‍ത്തി ജി.വി പ്രകാശ് കുമാര്‍, 'ഗുഡ് ബാഡ് അഗ്ലി' എയറില്‍

CHAMPIONS TROPHY 2025: രോഹിത് വെറുതെ പറഞ്ഞതാണ് ആ കാര്യം, വാക്കൊന്നും അദ്ദേഹം പാലിച്ചിട്ടില്ല: അക്‌സർ പട്ടേൽ

ഇരിങ്ങാലക്കുടയിലെ ഷെയർ ട്രേഡിങ്‌ തട്ടിപ്പിൽ ഇരകളായത് പ്രവാസികൾ; വാഗ്ദാനം ചെയ്തത് എഐ ട്രേ‍ഡിങ്, പ്രതികളെ നാട്ടിലെത്തിക്കാൻ ശ്രമം