ഫെഫ്കയുടെ കോവിഡ് സ്വാന്തന പദ്ധതിയിലേക്ക് സംഭാവന നല്‍കി ടൊവിനോയും

കോവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ സിനിമാ പ്രവര്‍ത്തകരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി നടന്‍ ടൊവിനോ തോമസും. ഫെഫ്കയുടെ കോവിഡ് സ്വാന്തന പദ്ധതിയിലേക്ക് രണ്ടു ലക്ഷം രൂപയാണ് സംഭാവന നല്‍കിയിരിക്കുന്നത്. നേരത്തെ പൃഥ്വിരാജ്, അനൂപ് മേനോന്‍, നിര്‍മ്മാതാവ് ഫിലിപ്പോസ് കെ ജോസഫ് എന്നിവര്‍ സ്വാന്തന പദ്ധതിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

ഫെഫ്കയ്ക്കു കീഴിലുള്ള 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി ബൃഹത്തായ സഹായ പദ്ധതികള്‍ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മൂന്ന് ലക്ഷം രൂപയാണ് പൃഥ്വിരാജ് സംഭാവന ചെയ്തത്. അനൂപ് മേനോന്‍ ഒരു ലക്ഷം രൂപയും സംഭാവന ചെയ്തു.

ആശുപത്രിയില്‍ അഡ്മിറ്റ് ആയ കൊവിഡ് ബാധിതര്‍ക്ക് ധനസഹായം, കൊവിഡ് മെഡിക്കല്‍ കിറ്റ്, അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജീവന്‍രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം, കുട്ടികളുടെ പഠന സാമഗ്രികള്‍ വാങ്ങാനുള്ള സഹായം, കൊവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ, ആവശ്യമെങ്കില്‍ ആശ്രിതര്‍ക്ക് സംഘടനാ അംഗത്വം, ജോലി എന്നിവ അടങ്ങുന്നതാണ് ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതി.

അപേക്ഷകള്‍ ഫെഫ്ക അംഗങ്ങള്‍ അതാത് സംഘടനകളുടെ മെയിലിലേക്കാണ് അയക്കേണ്ടത്. കൊവിഡ് ഒന്നാം തരംഗത്തില്‍ ദുരിതാശ്വാസ സഹായമായി രണ്ട് കോടിയിലേറെ രൂപ ഫെഫ്ക അംഗങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു.

Latest Stories

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം! രഹസ്യം വെളിപ്പെടുത്തി ലച്ചു; വൈറലായി ചിത്രം

വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 5,990 കോടി രൂപയുടെ അധിക കടത്തിന് അനുമതി നേടി

ഗ്രീന്‍ കാര്‍ഡുള്ളവര്‍ക്ക് ആജീവനാന്തം യുഎസില്‍ തുടരാനാകില്ല; നിലപാട് വ്യക്തമാക്കി അമേരിക്ക