ടൊവീനോ തോമസ് പൊലീസ് വേഷത്തിലെത്തിയ മാസ് എന്‍ര്‍ടെയിന്‍മെന്റ് ചിത്രമാണ് കല്‍ക്കി. തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോല്‍ ചിത്രത്തിനെതിരെ ഒരു വിഭാഗം തിരിഞ്ഞിരിക്കുകയാണ്. ആവിഷ്‌കാര സ്വാതന്ത്രം എന്ന പേരില്‍ ഹിന്ദുക്കളെയും ഹൈന്ദവ സംഘടനകളെയും ചിത്രം അപമാനിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പ്രചാരണം നടത്തുന്നത്. കൂടാതെ ചിത്രത്തിന്റെ വ്യാജ പതിപ്പും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.
ഇതിനെതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രശോഭ് കൃഷ്ണ. ചിത്രത്തിനെതിരെയുള്ള കുപ്രചരാണവും, വ്യാജ പതിപ്പ് പങ്കുവെയ്ച്ചു കൊണ്ടുള്ള കമന്റിന്റെയും സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചാണ് പ്രശോഭിന്റെ പ്രതികരണം. “ആദ്യത്തേത് കാര്യമാക്കുന്നില്ല. പക്ഷേ രണ്ടാമത്തേത് അതിന് താഴെ വന്ന കമന്റ് ആണ്. ക്രിമിനല്‍ കുറ്റം തന്നെയാണ്. കേരളം ഒറ്റക്കെട്ടായി പൊരുതുന്ന ഈ സമയത്ത് പോലും സ്വന്തം സിനിമകളെ മാറ്റിവെച്ച് ഇറങ്ങിയ ഒരു ഇന്‍ഡസ്ട്രിയാണ്. തകര്‍ക്കാന്‍ നോക്കരുത്.” പ്രശോഭ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
Read more
“എസ്ര”യ്ക്ക് ശേഷം ടൊവീനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് “കല്‍ക്കി”. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംയുക്ത മേനോനാണ് നായിക. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം.