ഹിന്ദുക്കളെയും ഹൈന്ദവ സംഘടനകളെയും അപമാനിക്കുന്നു എന്ന് ആരോപണം; സോഷ്യല്‍ മീഡിയയില്‍ 'കല്‍ക്കി'യുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നു

ടൊവീനോ തോമസ് പൊലീസ് വേഷത്തിലെത്തിയ മാസ് എന്‍ര്‍ടെയിന്‍മെന്റ് ചിത്രമാണ് കല്‍ക്കി. തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോല്‍ ചിത്രത്തിനെതിരെ ഒരു വിഭാഗം തിരിഞ്ഞിരിക്കുകയാണ്. ആവിഷ്‌കാര സ്വാതന്ത്രം എന്ന പേരില്‍ ഹിന്ദുക്കളെയും ഹൈന്ദവ സംഘടനകളെയും ചിത്രം അപമാനിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പ്രചാരണം നടത്തുന്നത്. കൂടാതെ ചിത്രത്തിന്റെ വ്യാജ പതിപ്പും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.

ഇതിനെതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രശോഭ് കൃഷ്ണ. ചിത്രത്തിനെതിരെയുള്ള കുപ്രചരാണവും, വ്യാജ പതിപ്പ് പങ്കുവെയ്ച്ചു കൊണ്ടുള്ള കമന്റിന്റെയും സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചാണ് പ്രശോഭിന്റെ പ്രതികരണം. “ആദ്യത്തേത് കാര്യമാക്കുന്നില്ല. പക്ഷേ രണ്ടാമത്തേത് അതിന് താഴെ വന്ന കമന്റ് ആണ്. ക്രിമിനല്‍ കുറ്റം തന്നെയാണ്. കേരളം ഒറ്റക്കെട്ടായി പൊരുതുന്ന ഈ സമയത്ത് പോലും സ്വന്തം സിനിമകളെ മാറ്റിവെച്ച് ഇറങ്ങിയ ഒരു ഇന്‍ഡസ്ട്രിയാണ്. തകര്‍ക്കാന്‍ നോക്കരുത്.” പ്രശോഭ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

“എസ്ര”യ്ക്ക് ശേഷം ടൊവീനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് “കല്‍ക്കി”. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംയുക്ത മേനോനാണ് നായിക. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം.

Latest Stories

'തോൽവി പഠിക്കാൻ ബിജെപി'; ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി കെ സുരേന്ദ്രൻ

'സെക്കന്‍ഡ് ഹാന്‍ഡ്, പാഴായ ജീവിതം' എന്നൊക്കെയാണ് എന്നെ കുറിച്ച് ആളുകള്‍ പറയുന്നത്: സാമന്ത

ലാമിന് യമാലിന്റെ കാര്യത്തിൽ തീരുമാനമായി; ബാഴ്‌സിലോണ പരിശീലകൻ പറയുന്നത് ഇങ്ങനെ

അസം സ്വദേശിയെ കുത്തി കൊലപ്പെടുത്തി മലയാളി യുവാവ്; പ്രതിക്കായി തിരച്ചിൽ

മകളെ ഫോണിൽ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിച്ചില്ല, ഫോൺ പൊട്ടിച്ചു കളഞ്ഞു; പന്തീരാങ്കാവ് യുവതിയുടെ അച്ഛൻ

യുകെയിലെ പള്ളിയില്‍ നിന്നും എന്നെ ബാന്‍ ചെയ്തു.. അവിടെ പ്രസംഗം ബയോളജി ക്ലാസ് എടുക്കുന്നത് പോലെ: നടി ലിന്റു റോണി

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കിട്ടാൻ പോകുന്നത് എട്ടിന്റെ പണി; കേസ് കൊടുത്ത് ഡോക്ടർ റോഷൻ രവീന്ദ്രൻ; സംഭവം ഇങ്ങനെ

പതിനെട്ടാം പടിയിൽ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; പ്രതിഷേധത്തിന് പിന്നാലെ റിപ്പോർട്ട് തേടി എഡിജിപി

നിയമസഭാ തിരഞ്ഞെടുപ്പ്; മഹാരാഷ്ട്രയിൽ എണ്ണിയത് പോൾ ചെയ്തതിനെക്കാൾ അഞ്ച് ലക്ഷത്തിൽ അധികം വോട്ടുകളെന്ന് റിപ്പോർട്ട്

അർജൻ്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ ചരമവാർഷികത്തിൽ ഓർമ്മ പങ്കുവെച്ച് ലയണൽ മെസി