'തല്ലുമാല' തലശ്ശേരിയില്‍ ആരംഭിക്കും; ചിത്രം സ്വിച്ച് ഓണ്‍ ചെയ്തു

ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘തല്ലുമാല’ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചു നടന്നു. ചിത്രീകരണം ഉടന്‍ തന്നെ തലശ്ശേരിയില്‍ ആരംഭിക്കും.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് മുഹ്സിന്‍ പരാരിയും, അഷ്റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. സംഗീതം വിഷ്ണു വിജയ്. 2019 ഒക്ടോബര്‍ 5ന് ആയിരുന്നു മുഹ്സിന്‍ പരാരിയുടെ സംവിധാനത്തില്‍ തല്ലുമാല പ്രഖ്യാപിച്ചത്.

എന്നാല്‍ ചിത്രത്തിന്റെ സംവിധാന കസേര സുഹൃത്തായ ഖാലിദ് റഹ്‌മാന് കൈമാറിയതായി സെപ്റ്റംബര്‍ 12ന് ആണ് മുഹ്സിന്‍ പരാരി അറിയിച്ചത്. ആഷിഖ് അബുവാണ് ചിത്രം ആദ്യം നിര്‍മ്മിക്കാനിരുന്നത് എന്നാല്‍ അത് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന് കൈമാറുകയായിരുന്നു.

”തല്ലുമാല എന്ന സിനിമ എന്റെയും അഷ്റഫിക്കാന്റെയും ഒരു പിരാന്തന്‍ പൂതിയാണ്. 2016 മുതല്‍ തല്ലുമാലയുടെ തിരക്കഥയില്‍ ഞാനും അസര്‍പ്പുവും തല്ലുകൂടുന്നത് കണ്ടു ശീലിച്ച റഹ്‌മാന്‍ ആ പിരാന്തന്‍ പൂതി സാക്ഷാത്കരിക്കും. ബാക്കി പരിപാടി പുറകെ” എന്നാണ് മുഹ്‌സിന്‍ പരാരി സംവിധാന കസേര കൈമാറിയതായി അറിയിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍