വിഷു റിലീസുകളിലൊന്നായി ബേസിൽ ജോസഫ് നായകനായെത്തിയ ചിത്രമായിരുന്നു മരണമാസ്. നടൻ ടോവിനോ തോമസ് ആണ് ചിത്രത്തിന്റെ നിർമാതാവ്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത സിനിമയുടെ പ്രഖ്യാപനം മുതൽ ചിത്രത്തിൽ ടോവിനോയുടെ കാമിയോ റോൾ ആരാധകർ പ്രതീക്ഷിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രം റിലീസായി ഒരാഴ്ച പിന്നിടുമ്പോൾ തന്റെ കഥാപാത്രം വെളിപ്പെടുത്തിയിരിക്കുകയാണ് ടോവിനോ. ഉമേഷ് പുത്തൻതോട്ടിൽ എന്ന കഥാപാത്രമായാണ് ടോവിനോ ചിത്രത്തിൽ എത്തുന്നത്. വളരെ കുറച്ച് മിനിറ്റ് മാത്രം സ്ക്രീനിലുള്ള കഥാപാത്രം തിയേറ്ററിൽ കൈയ്യടി നേടിയിരുന്നു.
View this post on Instagram
ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് നിർമാണം.