മിന്നല്‍ മുരളിക്ക് 'കുറുപ്പി'ന്റെ സമ്മാനം'; ദുല്‍ഖറിന് നന്ദി: ടൊവീനോ

മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന സിനിമയായി മിന്നല്‍ മുരളി റിലീസ് ചെയ്ത് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാറിയിരിക്കുകയാണ്. ഇപ്പോഴിതാ റിലീസ് ദിവസം ഷൂട്ട് ചെയ്ത് ഒരു വീഡിയോ ആണ് ടൊവീനോ പങ്കുവെച്ചിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് ഒരുക്കിയ പരിപാടിക്ക് പുറപ്പെടുന്നതും അവിടെയെത്തുന്നതും എല്ലാമാണ് ടൊവീനോ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

പുറപ്പെടുമ്പോള്‍ താന്‍ കെട്ടാന്‍ പോകുന്ന വാച്ച് ഉയര്‍ത്തിക്കാണിച്ച് മിന്നല്‍ മുരളിക്ക് കുറുപ്പ് തന്ന ഗിഫ്റ്റാണിതെന്ന് പറയുന്നു. അതായത് ടൊവീനോയ്ക്ക് ദുല്‍ഖര്‍ നല്‍കിയ സ്‌നേഹസമ്മാനം. ചിത്രത്തിന്റെ റിലീസിന് മുമ്പ് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും ആദ്യ പ്രതികരണങ്ങള്‍ കേട്ട ആഹ്ളാദത്തിലാണ് ഇരുവരുമെന്നും പറയുന്നു. ബേസില്‍ പ്രീമിയറിന്റെ സമയത്ത് കോട്ടൊക്കെ ഇട്ടു വന്ന് സന്തോഷം കൊണ്ട് കരഞ്ഞുവെന്നും ടൊവീനോ പറയുന്നു.

പിന്നീട് ഉരുവരും മിന്നല്‍ മുരളിയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്ന ഐന്‍ ദുബായില്‍ എത്തുന്നതും അവിടുത്തെ കാഴ്ചകളും വീഡിയോയിലുണ്ട്. അതേസമയം, നെറ്റ്ഫ്ലിക്സ് തന്നെ പുറത്തുവിടാറുള്ള ആഗോള ടോപ്പ് ടെന്‍ ലിസ്റ്റിലും മിന്നല്‍ മുരളി സ്ഥാനം പിടിച്ചിരിക്കുകയാണ്. ഡിസംബര്‍ 20 മുതല്‍ 26 വരെ ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട ഇംഗ്ലീഷ് ഇതര സിനിമകളുടെ ലിസ്റ്റില്‍ മിന്നല്‍ മുരളി നാലാം സ്ഥാനത്താണ്. 60 ലക്ഷം മണിക്കൂറുകളോളമാണ് മിന്നല്‍ മുരളി’ നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്തിരിക്കുന്നത്. വിക്കി ആന്‍ഡ് ഹേര്‍ മിസ്റ്ററിയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ശിയും ലിസ്റ്റില്‍ ഉണ്ട്. പത്താം സ്ഥാനത്താണ് ചിത്രം.

അതുപോലെ തന്നെ 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റുകളില്‍ മിന്നല്‍ മുരളി ഇടം നേടി. ബഹ്റിന്‍, ബംഗ്ലാദേശ്, കുവൈറ്റ്, മാലിദ്വീപ്, ഒമാന്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളിലാണ് ടോപ്പ് ടെണ്ണില്‍ ഉള്ളത്. ഒമാന്‍, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ്.

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. മലയാള സിനിമാ മേഖല ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രൊമോഷന്‍ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തിയാണ് ദേശി സൂപ്പര്‍ ഹീറോ എത്തിയത്. മാര്‍വ്വല്‍ സ്റ്റുഡിയോസ് മുരളിയെ ഏറ്റെടുക്കുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ