ടൊവിനോ ചിത്രം 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്' ഒടിടി റിലീസിനൊരുങ്ങുന്നു

ടൊവിനോ തോമസ് ചിത്രം “കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്” ഒടിടി റിലീസിനൊരുങ്ങുന്നു. ഓണ്‍ലൈന്‍ റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ആന്റോ ജോസഫ് വിവിധ സിനിമാസംഘടനകള്‍ക്ക് കത്ത് നല്‍കി. കോവിഡ് ലോക്ഡൗണിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈന്‍ ചോര്‍ന്നിരുന്നു.

ഇതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിരുന്നു. ചിത്രം ഓണം റിലീസായി എത്തിക്കാനാണ് ശ്രമം. വീണ്ടും വ്യാജ പതിപ്പ് പുറത്തിറങ്ങും എന്ന ആശങ്കയിലാണ് ഒടിടി റിലീസിന് ഒരുങ്ങുന്നതെന്ന് നിര്‍മ്മാതാവ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഓണം റിലീസായി ചിത്രം എത്തിക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യാത്രയില്‍ ഇല്ലാതാവുന്ന ദൂരങ്ങള്‍ എന്ന ടാഗ് ലൈനോടുകൂടിയെത്തുന്ന ചിത്രം ഒരു റോഡ് മൂവിയാണ്. ബുള്ളറ്റില്‍ ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്ന് എത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയുടെ കഥയാണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്. കാതറിനായി ഇന്ത്യ ജാര്‍വിനാണ് വേഷമിടുന്നത്. കാതറിനെ സഹായിക്കാനെത്തുന്ന ജോസ് മോന്‍ എന്ന കഥാപാത്രമാണ് ടോവിനോയുടേത്.

ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ശിവ, ജോജു ജോര്‍ജ്ജ്, ബേസില്‍ ജോസഫ്, സുധീഷ് രാഘവന്‍, മാലാ പാര്‍വ്വതി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. സുഷിന്‍ ശ്യാമാണ് പശ്ചാത്തല സംഗീതം.

Latest Stories

കേരളത്തിലെ സംരംഭകരെ ആദരിക്കാനായി ഇന്‍മെക്ക് ഏര്‍പ്പെടുത്തിയ 'സല്യൂട്ട് കേരള 2024' അവാര്‍ഡുകള്‍ സമ്മാനിച്ചു; വ്യവസായങ്ങളില്‍ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ്

'ബിജെപി ഹാക്കിങില്‍ നിന്ന് രക്ഷയ്ക്ക് അമേരിക്കയിലെ പോലെ ബാലറ്റ് പേപ്പര്‍ തിരിച്ചുവരണം'

ഇവിഎം വിരുദ്ധ സമരവുമായി മഹാവികാസ് അഘാഡി; 'ബിജെപി ഹാക്കിങില്‍ നിന്ന് രക്ഷയ്ക്ക് അമേരിക്കയിലെ പോലെ ബാലറ്റ് പേപ്പര്‍ തിരിച്ചുവരണം'

സർക്കാരിന്റെ പാനൽ തള്ളി; ഡോ. സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല നല്‍കി

ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രെയിംസിന്റെ 35 മത് ചിത്രം 'അവറാച്ചൻ & സൺസ്' ആരംഭിച്ചു

ഇന്റർ മയാമി മിനി ബാഴ്‌സലോണയാവുന്നു; മറ്റൊരു ഇതിഹാസത്തെ കൂടെ ടീമിലെത്തിച്ച് അമേരിക്കൻ ക്ലബ്

എന്ത് നാശമാണിത്, അസഹനീയം, വിവാഹം വിറ്റ് കാശാക്കി..; നയന്‍താരയെ വിമര്‍ശിച്ച് ശോഭ ഡേ

'സിബിഐ കൂട്ടിലടച്ച തത്ത'; നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് എം വി ഗോവിന്ദൻ

കട്ട് പറഞ്ഞിട്ടും നടന്‍ ചുംബിച്ചു കൊണ്ടേയിരുന്നു.. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പലരും അത് പ്രയോജനപ്പെടുത്തും: സയാനി ഗുപ്ത

ക്ഷേമ പെൻഷൻ തട്ടിച്ച് 1,458 സർക്കാർ ജീവനക്കാർ; ആരോഗ്യവകുപ്പിൽ മാത്രം 370 പേർ, കർശന നടപടിക്കൊരുങ്ങി ധനവകുപ്പ്