സിനിമ വിജയിച്ചാല്‍ മാത്രം പ്രതിഫലം; മനു അശോകന്‍ ചിത്രത്തില്‍ പ്രതിഫലം റിലീസിന് ശേഷമേ വാങ്ങിക്കുകയുള്ളു എന്ന് ടൊവിനോ

പ്രേക്ഷകരുടെ പ്രിയ ജോഡിയായ ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് “കാണെക്കാണെ”. മനു അശോകന്‍ ഒരുക്കുന്ന സിനിമയില്‍ പ്രതിഫലം വാങ്ങാതെയാണ് താന്‍ അഭിനയിക്കുക എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടൊവിനോ.

സിനിമ റിലീസ് ചെയ്ത് സാമ്പത്തിക ലാഭം വന്ന ശേഷം മാത്രമേ പ്രതിഫലം സ്വീകരിക്കു എന്നാണ് ടൊവിനോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം “ഉയരെ”ക്ക് ശേഷം മനു അശോകന്‍ ഒരുക്കുന്ന സിനിമയാണിത്. സംവിധായകനും തിരക്കഥാകൃത്തുക്കളായ ബോബി- സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന പ്രൊജക്ട് കൂടിയാണിത്.

സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, റോണി ഡേവിഡ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ആല്‍ബി ആന്റണി ഛായാഗ്രാഹകനായും അഭിലാഷ് ചന്ദ്രന്‍ എഡിറ്ററായും സിനിമയില്‍ വര്‍ക്ക് ചെയ്യുന്നു.

Read more

ജോസഫിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിന്‍ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഡ്രീം കാച്ചറിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയൊരു ക്രൈം ത്രില്ലര്‍ ആണെന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ നല്‍കുന്ന സൂചന.