Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

പാല്‍ക്കാരന്‍ അജയനായി ടോവിനോ ; ഒരു കുപ്രസിദ്ധ പയ്യന്റെ ടീസര്‍

, 10:20 pm

മധുപാലിന്റെ സംവിധാനത്തില്‍ ടോവിനോ തോമസ് നായകനായെത്തുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ ടീസര്‍ പുറത്തുവിട്ടു. തന്റെ ഫെയ്സ്ബുക് പോസ്റ്റിലൂടെ ടോവീനോ തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്. അജയന്‍ എന്ന പാല്‍ക്കാരനായാണ് ചിത്രത്തിലെ ടോവീനോയുടെ വേഷപകര്‍ച്ച. സിനിമയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്.

നൗഷാദ് ഷെരീഫ് ആണ് ചിത്രത്തിന്റ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്‍ ഒരുക്കിയ തോണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ ‘ശ്രീജ’ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ സജയനാണ് നായികാ വേഷത്തിലെത്തുന്നത്.

ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം പകര്‍ന്നിരിക്കുന്നത്. 2012ല്‍ ലാലും ആസിഫ് അലിയും ഭാവനയും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ഒഴിമുറിയാണ് മധുപാല്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

Advertisement