ഓണം തൂക്കിയോ ടൊവിനോ? ത്രീഡിയില്‍ കണ്‍ഫ്യൂഷന്‍സ് എന്ന് പ്രേക്ഷകര്‍; പ്രതികരണങ്ങള്‍ എത്തി

ടൊവിനോ തോമസിന്റെ ‘അജയന്റെ രണ്ടാം മോഷണം’ സിനിമ ഏറ്റെടുത്ത് പ്രേക്ഷകര്‍. വലിയ ആവേശമാണ് സിനിമ തിയേറ്ററുകളില്‍ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. എആര്‍എം ആദ്യ ഷോ കഴിഞ്ഞപ്പോള്‍ ഓണം തൂക്കി എന്ന പ്രതികരണങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

മലയാളത്തില്‍ നിന്നുള്ള മറ്റൊരു ബ്ലോക്ബസ്റ്റര്‍ എന്നാണ് പ്രേക്ഷകര്‍ സിനിമയെ വിശേഷിപ്പിക്കുന്നത്. ടൊവിനോയുടെ അഭിനയത്തെയും ജിതിലാലിന്റെ മേക്കിംഗിനെയും പലരും പ്രശംസിക്കുന്നുണ്ട്. എന്നാല്‍ ചെറിയ രീതിയിലുള്ള നെഗറ്റീവുകളും സിനിമയ്ക്കുണ്ടെന്ന അഭിപ്രായങ്ങളും ഉരുന്നുണ്ട്.

”മണിയന്‍ എന്ന കഥാപാത്രമായുള്ള ടൊവിനോയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്. സംവിധായകന്‍ ജിതിന്‍ ലാലിന് കൈയ്യടികള്‍. വിഷ്വല്‍സ്, മേക്കിങ്, ബിജിഎം, ആദ്യ പകുതിയും രണ്ടാം പകുതിയും മികച്ചത്. ബ്ലോക്ബസ്റ്റര്‍ ആകാന്‍ പോകുന്ന സിനിമ. ത്രീഡിയില്‍ അല്‍പം പ്രശ്‌നങ്ങളുണ്ട്. ചില കഥാപാത്രങ്ങള്‍ വേണ്ടായിരുന്നു. തിരക്കഥയില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ട്. എങ്കിലും ഓവര്‍ഓള്‍ ഗംഭീരം” എന്നാണ് എക്‌സില്‍ എത്തിയ ഒരു പ്രതികരണം.

”ഒറ്റവാക്കില്‍ പറയാം ബ്ലോക്ബസ്റ്റര്‍ എന്ന്. ജിതിന്‍ ലാലിന്റെയും ടീമിന്റെയും വിഷ്വലി, ടെക്‌നിക്കലി ഒക്കെ നല്ല ക്വാളിറ്റിയുള്ള സിനിമ. ടൊവിനോയുടെ ക്ലാസിക് പെര്‍ഫോമന്‍സ്. കൃതി ഷെട്ടിയുടെയും നല്ല പെര്‍ഫോമന്‍സ്. ഓണത്തിന് ആഘോഷിക്കാന്‍ പറ്റിയ കൊമേഴ്യല്‍ എന്റര്‍ടെയ്ന്‍മെന്റ്” എന്നാണ് മറ്റൊരു പ്രേക്ഷകന്റെ പ്രതികരണം.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് അഞ്ചു ഭാഷകളില്‍ റിലീസ് ചെയുന്ന ഈ ത്രീഡി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, കബീര്‍ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ