ടൊവിനോ തോമസിനെ നായകനാക്കി ജീന്‍ പോള്‍ ലാല്‍ ഒരുക്കിയ ‘നടികര്‍’ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങള്‍. നടികറിന്റേത് മികച്ച പശ്ചാത്തല സംഗീതമാണെന്നും ചിത്രത്തിലെ നായകന്‍ ടൊവിനോ അടക്കമുള്ളവരുടെ പ്രകടനവും പ്രശംസിക്കപ്പെടേണ്ടത് തന്നെയാണ് എന്നുമാണ് അഭിപ്രായങ്ങള്‍.
”കിടു പടം നന്നായി എന്‍ജോയ് ചെയ്ത് കണ്ടു. അതിന് മെയിന്‍ കാരണം കോമഡി തന്നെയാണ് സിറ്റുവേഷന്‍ കോമഡികള്‍ ഒക്കെ സെറ്റ് ആയിട്ട് വര്‍ക്ഔട്ട് ആയി. പ്രഡിക്ടബിള്‍ ആയുള്ള കഥ ആണേലും അതിന്റെ ട്രീറ്റ്‌മെന്റ് ഒക്കെ ഭയങ്കര യുണീക് ഫീല്‍ ആയിരുന്നു. ടൊവിനോ മുടിഞ്ഞ സ്‌ക്രീന്‍പ്രെസെന്‍സും, ഗ്രെയ്‌സും. പൈസ്സ വസൂല്‍ ഫ്‌ലിക്ക്” എന്നാണ് ഒരു പ്രേക്ഷകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
എന്നാല്‍ ഫസ്റ്റ് ഹാഫ് നന്നായെങ്കിലും സെക്കന്റ് ഹാഫില്‍ പൂര്‍ണ സംതൃപ്തി കിട്ടിയില്ല എന്നാണ് ചില പ്രേക്ഷകരുടെ അഭിപ്രായം. ”ആദ്യ പകുതി നന്നായെങ്കിലും രണ്ടാം പകുതി നിരാശപ്പെടുത്തുന്നതാണ്. പ്രൊഡക്ഷന്‍ ക്വാളിറ്റി ഉണ്ട്, ഛായാഗ്രഹണം, സംഗീതം എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും അവരുടെ ജോലി നന്നായി ചെയ്തു. പക്ഷെ മോശം തിരക്കഥ, എല്ലാം നശിപ്പിച്ചു” എന്നാണ് ഒരാള്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.
”അത്യാവശ്യം നല്ല എന്‍ഗേജിങ് ആയിരുന്നു ഫസ്റ്റ് ഹാഫ്. കോമഡി സീനുകള്‍ എല്ലാം നല്ല രീതിയില്‍ തന്നെ വര്‍ക്ക് ആയിരുന്നു. പ്രതേകിച്ച് സുരേഷ് കൃഷ്ണ. എന്നാല്‍ സെക്കന്‍ഡ് ഹാഫില്‍ എന്നിലെ പ്രേക്ഷന് പൂര്‍ണ സംതൃപ്തി കിട്ടിയില്ല. ഒരു തവണ തിയേറ്ററില്‍ കണ്ട് നോക്കാവുന്ന ഒരു ഡീസന്റ് എന്‍ര്‍ടെയ്‌നര്‍. നബി: Tovi look Swag… ഒടുക്കത്തെ Screen presence ആയിരുന്നു പുള്ളി ഈ പടത്തില്‍, കൂടെ ജീനിന്റെ മേക്കിംഗും” എന്നാണ് ഒരാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
”അപൂര്‍ണ്ണമായ പ്ലോട്ട് ഉള്ള വളരെ ഡള്‍ ആയ ഒരു സിനിമ. സ്‌കെയില്‍ ഗംഭീരമാണെങ്കിലും എല്ലാം കൃത്രിമമായി തോന്നി. വളരെ ബേസിക് ആയ എഴുത്തും നിര്‍വ്വഹണവും.ചില കോമഡികള്‍ വര്‍ക്ക് ആയി. ടൊവിനോയ്ക്ക് പെര്‍ഫോമന്‍സ് കുറച്ചുകൂടി നന്നാക്കാമായിരുന്നു. ഈ സിനിമ റെക്കമെന്റ് ചെയ്യില്ല” എന്നാണ് മറ്റൊരു അഭിപ്രായം.
”ഞാന്‍ കണ്ടൊടാ ആ പഴയ മോളിവുഡിനെ. ആവറേജ് ഫസ്റ്റ് ഹാഫും സെക്കന്‍ഡ് ഹാഫും. ഒന്നും എടുത്തു പറയാനില്ലാത്ത സിനിമ. ഒരു തവണ കണ്ടാല്‍ മതിയാകും. കളര്‍ ഗ്രേഡിങ്, സ്‌കോര്‍ ഒക്കെ ഇഷ്ടമായി. പക്ഷെ മൊത്തത്തില്‍ ഒരു ശരാശരി അനുഭവം” എന്നാണ് എക്‌സില്‍ എത്തിയ മറ്റൊരു കമന്റ്.
”ശരാശരിയിലും താഴ്ന്ന സിനിമ. തല്ലുമാലയും ജീന്‍ പോളിന്റെ തന്നെ ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയും മികച്ച ചിത്രങ്ങളായിരുന്നു. എന്നാല്‍ ഇത് ഒരു മോശം നിര്‍വ്വഹണമാണ്. സംവിധാനം ഒക്കെയാണ്. ടോവിനോയ്ക്ക് ഒരു മാറ്റവുമില്ല. ഭാവന സിനിമയ്ക്ക് അനുയോജ്യയല്ല” എന്നാണ് മറ്റൊരു അഭിപ്രായം.
അതേസമയം, ആയിരത്തിലധികം തിയേറ്ററുകളിലാണ് നടികര്‍ റിലീസ് ചെയ്തത്. അലന്‍ ആന്റണിയും അനൂപ് വേണുഗോപാലുമാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മെക്കേഴ്സും നിര്‍മാണത്തില്‍ ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട് ചിത്രത്തിനുണ്ട്. നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
സൗബിന്‍ ഷാഹിര്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, രഞ്ജിത്ത്, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, വിജയ് ബാബു, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, മേജര്‍ രവി, മൂര്‍, സുമിത്, നിഷാന്ത് സാഗര്‍, അഭിറാം പൊതുവാള്‍, ചന്ദു സലിംകുമാര്‍, ശ്രീകാന്ത് മുരളി, അര്‍ജുന്‍ നന്ദകുമാര്‍, ദിവ്യ പിള്ള, ജോര്‍ഡി പൂഞ്ഞാര്‍, ദിനേശ് പ്രഭാകര്‍, അബു സലിം, ബൈജുക്കുട്ടന്‍, ഷോണ്‍ സേവ്യര്‍, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു, രജിത്ത്, തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍,ചെമ്പില്‍ അശോകന്‍, മാലാ പാര്‍വതി, ദേവികാ ഗോപാല്‍ നായര്‍, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖില്‍ കണ്ണപ്പന്‍, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരാണ് മറ്റ് താരങ്ങള്‍.