സിനിമ പാരമ്പര്യമില്ലാതെ സിനിമയിലേത്തിയ നടനാണ് ടൊവിനോ തോമസ്. സിനിമയിൽ സജീവമായി മാറിയ നടന് അന്യഭാക്ഷകളിലും നിരവധി ആരാധകരാണുള്ളത്. തല്ലുമാലയുടെ പ്രമോഷന്റെ ഭാഗമായി ടൊവിനോയും സംഘവും കേരളത്തിൽ ഉടനീളം സഞ്ചരിക്കുകയും ധാരാളം അഭിമുഖങ്ങൾ നൽകുകയും ചെയ്‌തിരുന്നു. തിരുവന്തപുരത്തും കൊച്ചിയിലുമെല്ലാം ടൊവിനോനെയും സംഘത്തെയും കാണാൻ നിരവധി ആരാധകരാണ് എത്തിയത്.
എന്നാൽ കോഴിക്കോട് ഹൈലൈറ്റ് മാളിൽ പരിപാടി വച്ചപ്പോൾ ജനസാഗരമാണ് ഒഴുകി എത്തിയത്. ഇതോടെ അണിയറപ്രവർത്തകർക്ക് പരിപാടി ഉപേക്ഷിച്ച് വേദി വിടേണ്ട അവസ്ഥ വന്നിരുന്നു. ജനത്തിരക്കിനിടയിൽ പെട്ട ടൊവിനോ ഉൾപ്പടെയുള്ളവർ ഏറെ ബുദ്ധിമുട്ടിയാണ് പുറത്തു കടന്നത്. അന്ന് ഈ സംഭവം വലിയ വാർത്തയായിരുന്നു.
സംഭവത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെ ടൊവിനോ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞിരുന്നു. ഇപ്പോഴിതാ ക്ലബ് എഫ് എമ്മിന് നൽകിയ ഒരു അഭിമുഖത്തിൽ ആ സംഭവത്തിന് ശേഷമുള്ള അനുഭവത്തെ കുറിച്ച് പറയുകയാണ് ടൊവിനോ. അതിന് ശേഷം ഒരുപാട് പേർ തന്നെ വിളിച്ചിരുന്നെന്നും താൻ ഒക്കെയാണോ എന്ന് അന്വേഷിച്ചിരുന്നു എന്നും ടൊവിനോ പറയുന്നു. വലിയ സന്തോഷണമാണ് അന്നുണ്ടായത്.
പലരും വന്ന് എന്നോട് ഒക്കെ ആണോന്ന് ചോദിക്കുമ്പോൾ ഞാൻ ഒക്കെയാണെന്നും സന്തോഷവാനാണെന്നുമാണ് പറഞ്ഞത്. അർജുൻ കപൂർ ഈ വാർത്ത ഏതോ മാധ്യമത്തിൽ കണ്ടിട്ട്, താൻ ഒക്കെ ആണോ എന്നൊക്കെ ചോദിച്ച് മെസേജ് അയച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.