അച്ഛൻ തന്ന ആ ഉപദേശം... ഇതുവരെ അനുസരിക്കാൻ പറ്റിയിട്ടില്ല; ടൊവിനോ തോമസ്

അച്ഛൻ നൽകിയ ഉപദേശത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ ടൊവിനോ തോമസ്. തന്നെ ഒന്നിനും നിർബന്ധിക്കാത്ത ആളാണ് അച്ഛൻ. ഒരിക്കൽ‌ പോലും അദ്ദേഹം ഉപദേശം എന്ന രീതിയിൽ സംസാരിച്ചില്ല. എന്നാൽ കഴിഞ്ഞ ക്രിസ്മസിന് അദ്ദേഹം അയച്ച മെസേജ് തനിക്ക് കൂടുൽ വികാരഭരിതനാക്കിയെന്നും ആ ഉപദ്ദേശം ഇന്ന് വരെ അനുസരിക്കാൻ സാധിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. ‍ജിഞ്ചർ മീഡിയയ്ക്ക് നൽകി അഭിമുഖത്തിലാണ് നടൻ അച്ഛൻ നൽകിയ ഉപദേശത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

ബേസിൽ സംവിധാനം ചെയ്യ്ത മിന്നൽ മുരളിയുടെ റീലിസിന്റെ സമയത്താണ് വാശി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. മിന്നൽ മുരളിയുടെ പ്രേമോഷനുമായി നടന്നതിനാൽ വീട്ടുകരുമായി കുറച്ച് അകന്നു നിൽക്കെണ്ടി വന്നു. പലപ്പോഴും ആഹരവും ഉറക്കവും മില്ലാതെ യാത്ര ചെയ്യണ്ട അവസ്ഥവന്നു.

ആ സമയത്ത് മിന്നൽ മുരളിയുടെ പ്രേമോഷനുമായി ബന്ധപ്പെട്ട് ക്രിസ്സ്മസിന്റെ തലേന്ന് ദുബെെയിൽ പോയി തിരിച്ച് കൊച്ചിയിൽ എത്തിയപ്പോൾ അവിടെ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഫ്ലെെറ്റിൽ തന്റെ ഒപ്പം വീട്ടുകാർ എല്ലാവരുമുണ്ടായിരുന്നെന്നും അതു കണ്ടപ്പോൾ താൻ സർപ്രെെയിസായി എന്നും നടൻ പറഞ്ഞു. ക്രിസ്മസിന്റെ അന്നും ഷൂട്ടിന് പോയി. തിരിച്ചെത്തി വളരെ താമസിച്ചാണ് വീട്ടുകാര്ർക്കെപ്പം ആഹാരം കഴിച്ചത്

അടുത്ത ദിവസം രാവിലെ തന്നെ ഷൂട്ടിന് പോയപ്പോഴാണ് അച്ഛൻ തനിക്ക് മെസ്സേജ് അയച്ചത്. ‘നമ്മുക്കിപ്പോൾ പണത്തിന് അത്ര ബുദ്ധിമുട്ടില്ലന്നും തങ്ങൾക്ക് വയസ്സായി വരുന്നതിനാൽ കുറച്ചു സമയമെങ്കിലും മകൻ കൂടെയുണ്ടവണം എന്ന അ​ഗ്രഹമുണ്ടന്നു’മാണ് അച്ഛൻ മെസ്സേജ് അയച്ചത്. പക്ഷേ ആ ആ​ഗ്രഹം ഇതു വരെ സാധിക്കാൻ പറ്റിയില്ലന്നും ടൊവിനോ പറഞ്ഞു

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ