ടോവിനോ തോമസ് മുപ്പതിന്റെ നിറവില്‍; ആരാധകര്‍ക്ക് നല്‍കിയ പിറന്നാള്‍ സമ്മാനം വൈറല്‍

മായാനദിയിലെ മാത്തനായും മൊയ്തീനിലെ അപ്പുവായും മലയാളികളുടെ മനസില്‍ ഇടം നേടിയ ടൊവിനോ തോമസിന് ഇന്ന് മുപ്പതാം പിറന്നാള്‍. സഹനടനായും വില്ലനായും വന്ന ടൊവിനോ നിരവധി ഹിറ്റ് സിനിമകളിലൂടെയും കാമ്പുള്ള കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനടനായി. ഏറ്റെടുത്ത കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ ടൊവിനോ നടത്തിയ ആത്മാര്‍ത്ഥ ശ്രമമാണ് നിരൂപകര്‍ക്ക് പോലും അദ്ദേഹത്തെ പ്രിയങ്കരനാക്കിയത്.

സിനിമയുടെ താരപൊലിമകള്‍ക്കുമപ്പുറം സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ വിഷയങ്ങളില്‍ തന്റെ ശബ്ദം രേഖപ്പെടുത്തിയ ടൊവിനോയുടെ പിറന്നാള്‍ ദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. പുതിയ ചിത്രമായ മറഡോണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയാണ് ടൊവിനോ ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനം നല്‍കിയത്.

സിനിമാ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പരിചിതരും അപരിചിതരുമായ ഒരുപാടുപേര്‍ തന്നെ സഹായിച്ചിട്ടുണ്ടെന്ന് ടൊവിനോ പല അഭിമുഖങ്ങളിലും പറയാറുണ്ട്. അഭിനയമോഹം തലയ്ക്ക് പിടിച്ച കാലത്ത് ഒരുപാട് സിനിമകളുടെ കാസ്റ്റിങ് കോളുകള്‍ കണ്ട് ഫോട്ടോ അയയ്ക്കുമായിരുന്നുന്നെങ്കിലും പലരും ഓഡീഷന് പോലും വിളിച്ചിട്ടില്ല.

തനിക്ക് ഒരു നോര്‍ത്ത് ഇന്ത്യന്‍ മുഖവും രൂപവുമാണുള്ളതെന്നും മലയാള സിനിമയ്ക്ക് പറ്റില്ല എന്നുമൊരു ധാരണ പലര്‍ക്കുമുണ്ടായിരുന്നെന്നും ടൊവിനോ പറയുന്നു.

സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ടൊവിനോയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ എബിസിഡി എന്ന ചിത്രത്തിലെ അഖിലേഷ് വര്‍മ്മ എന്ന വില്ലനായ രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ ടൊവിനോ നിറഞ്ഞാടി. കൂതറ, സെവന്‍ത്‌ഡേ എ്ന്നീ സിനിമകളില്‍ ലഭിച്ച വേഷങ്ങള്‍ മികച്ചതാക്കാന്‍ ശ്രമിക്കുന്ന ടൊവിനോ എന്ന കഠിനധ്വാനിയെ നമ്മള്‍ കണ്ടു.

എന്നാല്‍ “എന്നു നിന്റെ മൊയ്തീന്‍” എന്ന ചിത്രത്തിലെ പെരുമ്പറമ്പില്‍ അപ്പു എന്ന കഥാപാത്രമാണ് ടൊവിനോ എ്ന്ന പ്രതിഭയുടെ തലവര മാറ്റിയത്. കാഞ്ചനക്കു വേണ്ടി കാത്തു സൂക്ഷിച്ച ആത്മാര്‍ത്ഥ പ്രണയത്തിലൂടെ അപ്പു എന്ന കഥാപാത്രം പ്രേക്ഷക ഹൃദയത്തില്‍ നായകനോളം പ്രിയങ്കരനായി.

ഗപ്പി എന്ന ചിത്രത്തിലെ തേജസ് വര്‍ക്കി എന്ന എന്‍ജിനീയര്‍ ടൊവിനോയുടെ കരിയര്‍ ഗ്രാഫില്‍ ഏറ്റവും മികച്ചതായി രേഖപ്പെടുത്താവുന്നതാണ്. തിയേറ്ററില്‍ പ്രതീക്ഷിച്ച വരവേല്‍പ് ലഭിച്ചില്ലെങ്കിലും ഗപ്പിക്ക് ടൊറന്റില്‍ വന്‍ സ്വീകാര്യതയായിരുന്നു.സിനിമയിലെ ടൊവിനോയുടെ ലുക്കും ബൈക്കിന്റെ ഡെക്കറേഷനുകളുമെല്ലാം യുവാക്കള്‍ ഏറ്റെടുത്തു. പ്രേക്ഷക സ്വീകാര്യതയുടെ ഉദാഹരമെന്നോണം ഗപ്പി വീണ്ടു തിയറ്ററുകളിലെത്തുകയാണ്.

ഒരു മെക്സിക്കന്‍ അപാരത, തരംഗം, ഗോദ എന്നീ ചിത്രങ്ങളിലുടെ മുന്‍നിര നായകന്‍മാരുടെ താരപ്രഭയിലേക്ക് ടൊവിനോ എത്തിച്ചേര്‍ന്നു. ഏറ്റവും ഒടുവില്‍ തിയറ്ററുകള്‍ കീഴടക്കിയ മായാനദി എന്ന ചിത്രത്തിലെ മാത്തന്‍ എന്ന കഥാപാത്രം ആരാധകര്‍ക്കും നിരൂപകര്‍ക്കും ഒരുപോലെ പ്രിയങ്കരമായി. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിച്ചവരുടെ ഉള്ളിലെ നൊമ്പരവും ഓര്‍മയുമായി മാത്തന്‍ എന്ന കഥാപാത്രം നിലനില്‍ക്കും.

Latest Stories

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ