കിയാര സഹോദരി, നായിക നയന്‍താര, വില്ലത്തി ഹുമ; ഗീതു മോഹന്‍ദാസ്-യാഷ് ചിത്രം ആരംഭിച്ചു

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ടോക്‌സിക്’ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ‘കെജിഎഫ്’ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം യാഷ് നായകനാകുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയാവുന്നത്. യാഷിന്റെ പത്തൊന്‍പതാം സിനിമയാണിത്. എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ് എന്നാണ് ടാഗ്ലൈന്‍.

കെ.വി.എന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഴോണറിലായിരിക്കും സിനിമയൊരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2025 ഏപ്രില്‍ 10ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ കരീന കപൂര്‍ നായികയാവും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സായ് പല്ലവിയുടെയും പേര് നായികയായി ഉയര്‍ന്നു വന്നിരുന്നു. പിന്നീടാണ് നയന്‍താരയാണ് നായികയാവുക എന്ന വാര്‍ത്തകള്‍ എത്തിയത്. യാഷിന്റെ സഹോദരിയായി കിയാര അദ്വാനി എത്തും. ചിത്രത്തിലെ പ്രതിനായിക വേഷത്തിലാണ് ഹുമ ഖുറേഷി എത്തുക.

ചിത്രം ഒരു ആക്ഷന്‍ ഗ്യാങ്സ്റ്റര്‍ ഡ്രാമയാണ്. പീക്കി ബ്ലൈന്‍ഡേഴ്സ് സീരിസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലും യുകെയിലുമായിട്ടാണ് ചിത്രീകരണം. 150 മുതല്‍ 200 ദിവസം വരെയാണ് ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്.

Read more