ട്രാന്‍സില്‍ ഫഹദ് ഫാസില്‍ ഇങ്ങനെയാണ്, ആദ്യ ചിത്രം പുറത്ത്

അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സില്‍ ഫഹദ് ഫാസിലിന്റെ ലുക്ക് പുറത്ത്. മുഷിഞ്ഞൊരു മുറിയുടെ പശ്ചാത്തലത്തില്‍ വിഷണ്ണനായിരിക്കുന്ന ഫഹദിന്റെ ലുക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഫഹദിന്റെ തലയ്ക്ക് മുകളിലായി രണ്ടു കാലുകളും കാണുന്നുണ്ട്.

അന്‍വര്‍ റഷീദ് നിര്‍മ്മാണവും സംവിധാനവും ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ വടക്കന്‍ വിന്‍സെന്റാണ്. അമല്‍ നീരദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിനായകന്‍, സൗബിന്‍ സാഹിര്‍, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവരാണ് സിനിമയില്‍ അഭിനയിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട്.

Read more

അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെയായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.