14 മണിക്കൂര്‍, 16 ലക്ഷത്തിനടുത്ത് കാഴ്ച്ചക്കാര്‍, ട്രെന്‍ഡിംഗില്‍ ഒന്നാമത്; ഫഹദിന്റെ വരവ് രണ്ടും കല്‍പ്പിച്ച്; ട്രാന്‍സ് ട്രെയിലര്‍

അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്ന ട്രാന്‍സിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു മോട്ടിവേഷണല്‍ ട്രെയിനറായിട്ടാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ട്രാന്‍സ് എന്ന പേരും ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ഏറെ ആകാംക്ഷയും സംശയങ്ങളുമാണ് പ്രേക്ഷകരില്‍ ഉയര്‍ത്തിയത്. അതിന്റെ തുടര്‍ച്ചയൊന്നോണം പ്രേക്ഷകന് പിടികൊടുക്കാതെ തന്നെയാണ് ട്രെയിലറും എത്തിയിരിക്കുന്നത്. ചിത്രം സത്യത്തില്‍ എന്താണെന്നുള്ളതിലെ വ്യക്തമില്ലായ്മയും അതിന്റെ രഹസ്യ സ്വഭാവവുമാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്.

ട്രാന്‍സ് എന്നത് സിനിമയിലെ കഥാപാത്രത്തിന്റെ മാനസികാവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്നാണ് ഫഹദ് പറയുന്നത്. ട്രാന്്സ് എന്ന പേര് മലയാളികള്‍ക്ക് അപരിചിതമാണെങ്കിലും ഇതിലെ കഥാപാത്രവും അദ്ദേഹത്തിന്റെ ജീവിതാവസ്ഥയും നമുക്ക് ഏറെ പരിചയമുള്ള ഒന്നാണെന്നും ഫഹദ് പറയുന്നു. ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ട്രെയിലറിന് 16 ലക്ഷത്തിനടുത്ത് കാഴ്ച്ചക്കാരുണ്ട്. യൂട്യൂബ് ട്രെന്‍ഡിംഗിലും ട്രെയിലര്‍ ഒന്നാമതാണ്.

ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്‌സണ്‍ വിജയന്‍ സംഗീതം നല്‍കുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. ഛായാഗ്രഹണം അമല്‍ നീരദ്. ഫെബ്രുവരി 20 ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ