അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണമെന്ന് ആവശ്യം; 'മേച്ഛന്‍' സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടര്‍ക്കെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍

കാസ്റ്റിംഗ് ഡയറക്ടര്‍ക്കെതിരെ പരാതിയുമായി ട്രാന്‍സ്‌ജെന്‍ഡര്‍ രാഗാ രഞ്ജിനി. ‘മ്ലേച്ചന്‍’ എന്ന സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടര്‍ ഷിജുവിനെതിരെയാണ് രാഗാ രഞ്ജിനിയുടെ ആരോപണം. കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയിലേക്ക് നാല് ട്രാന്‍സ്ജെന്‍ഡറുകളെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഷിജു തന്നെ വിളിച്ചത് എന്നാണ് രാഗാ രഞ്ജിനി പറയുന്നത്.

ഇതിനിടെ അഡ്ജസ്റ്റ്‌മെന്റിന് തയാറാകണമെന്ന് തന്നോട് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി കൊച്ചിയില്‍ എത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ഇത് നിരസിച്ചു എന്നാണ് രാഗാ രഞ്ജിനി പറയുന്നത്.

അതേസമയം, ആടുജീവിതം സിനിമാ ഫെയിം കെആര്‍ ഗോകുല്‍ നായകനാകുന്ന സിനിമയാണ് മേച്ഛന്‍. വിനോദ് രാമന്‍ നായര്‍ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ മൂന്നിന് ആയിരുന്നു കൊച്ചിയില്‍ ആരംഭിച്ചത്.

Latest Stories

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...