സ്ത്രീകളുടെ അന്തസിനെ കുറിച്ച് ഒരാഴ്ച മുമ്പ് ക്ലാസ് എടുത്തയാളാണോ ഇത്? തൃഷയ്ക്ക് കടുത്ത വിമര്‍ശനം; പോസ്റ്റ് വലിച്ചു

അടിമുടി സ്ത്രീവിരുദ്ധതയാണ് എന്ന വിമര്‍ശനം ഉയരുമ്പോഴും ‘അനിമല്‍’ സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയ തൃഷ പുലിവാല് പിടിച്ചിരിക്കുകയാണ്. അനിമലിനെ പ്രശംസിച്ച് ആയിരുന്നു തൃഷയുടെ പോസ്റ്റ്. ഇത് വിവാദമായതോടെ പിന്‍വലിച്ചിരിക്കുകയാണ്.

സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമല്‍ ഡിസംബര്‍ ഒന്നിനാണ് റിലീസായത്. ചിത്രത്തെ കള്‍ട്ട് എന്ന് വിശേഷിപ്പിച്ചാണ് തൃഷ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടത്. അതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു.


മന്‍സൂര്‍ അലി ഖാന്‍ കേസില്‍ അടക്കം സ്ത്രീകളുടെ അഭിമാനം സംബന്ധിച്ച് പറഞ്ഞിരുന്ന തൃഷ അത്തരം കാര്യങ്ങള്‍ ഏറെയുള്ള സിനിമ പ്രോത്സാഹിപ്പിക്കുന്നത് ശരിയാണോ എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. തൃഷയ്‌ക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

No description available.

സ്ത്രീകളുടെ അന്തസിനെ കുറിച്ച് ഒരാഴ്ച മുമ്പ് വരെ ക്ലാസ് എടുത്തിരുന്ന ഒരാളാണോ ഈ അഭിപ്രായം പറഞ്ഞത് എന്നാണ് ഒരു പോസ്റ്റ് വന്നത്. ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് തൃഷ പോസ്റ്റ് പിന്‍വലിച്ചത്. അതേസമയം, 360 കോടി രൂപയാണ് 3 ദിവസത്തിനുള്ളില്‍ ചിത്രത്തിന് ലഭിച്ച കളക്ഷന്‍.

Read more

അതേസമയം, ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളും രണ്‍ബിര്‍ പൂര്‍ണനഗ്‌നനായി അഭിനയിച്ച സീനുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 3 മണിക്കൂര്‍ 21 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.