വിജയ്‌ക്കൊപ്പം അന്‍പൊടെ തൃഷയും! സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കോ? പ്രതികരിച്ച് നടിയുടെ അമ്മ

വിജയ്‌ക്കൊപ്പം നടി തൃഷയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി നടിയുടെ അമ്മ ഉമ്മ കൃഷ്ണന്‍. 20 വര്‍ഷത്തെ സിനിമാ ജീവിതം ഉപേക്ഷിച്ച് തൃഷ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം എത്തിയത്. വിജയ്‌യും തൃഷയും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വിജയ്‌ക്കൊപ്പം നടിയും സിനിമാ കരിയര്‍ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന വാര്‍ത്തകള്‍ എത്തിയത്.

തൃഷയ്ക്ക് സിനിമ മടുത്തുവെന്നും സിനിമ ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് തിരിയുന്നുവെന്നും തമിഴ് സിനിമാ നിരീക്ഷകനായ വി.പി അനന്തനാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. സിനിമ വിടുന്നത് സംബന്ധിച്ച് അമ്മയും തൃഷയും തമ്മില്‍ തര്‍ക്കത്തിലാണെന്നും അനന്തന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ തൃഷ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് നടിയുടെ അമ്മ വ്യക്തമാക്കിയിരിക്കുന്നത്. തൃഷ രാഷ്ട്രീയത്തിലേക്കില്ല. സിനിമയില്‍ തുടരും. മറ്റ് പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമെന്നും ഉമ കൃഷ്ണന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. അതേസമയം, കുറച്ച് നാളുകളായി സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് തൃഷ.

Read more

തന്റെ വളര്‍ത്തുനായ സോറോ മരിച്ചതിനാല്‍ താന്‍ സിനിമയില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന് നടി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ക്രിസ്മസ് ദിനത്തില്‍ ആയിരുന്നു സോറോയുടെ വിയോഗം. താനും കുടുംബവും ഈ ആഘാതത്തില്‍ നിന്നും മുക്തരായിട്ടില്ല എന്നും നടി വ്യക്തമാക്കിയിരുന്നു.