അവര്‍ ഒരുമിച്ചാണ്, നോര്‍വേയില്‍ നിന്നുള്ള ചിത്രങ്ങളും വൈറല്‍; സംഗീതയുമായി വേര്‍പിരിഞ്ഞു, വിജയ്-തൃഷ ബന്ധം ചര്‍ച്ചയാകുന്നു

വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള നടി തൃഷയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജൂണ്‍ 22ന് ആയിരുന്നു വിജയ്‌യുടെ 50-ാം പിറന്നാള്‍. ലിഫ്റ്റിനുള്ളില്‍ നിന്നുള്ള മിറര്‍ സെല്‍ഫി ചിത്രം പങ്കുവച്ച് ‘കൊടുങ്കാറ്റിലേക്കുള്ള ശാന്തത, ശാന്തതയിലേക്കുള്ള കൊടുങ്കാറ്റ്, ഇനിയും ഒരുപാട് നാഴികക്കല്ലുകള്‍,’ എന്നായിരുന്നു തൃഷ കുറിച്ചത്.

ഈ പിറന്നാള്‍ ആശംസയ്ക്ക് പിന്നാലെ ചില അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. അടുത്ത കാലത്തായി വിജയ്‌യും തൃഷയും പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിന്നു. അതിനിടയില്‍ ഈ ചിത്രം ആരാധകരുടെ സംശയങ്ങളെ ബലപ്പെടുത്തുകയാണ്. ‘ഒരുമിച്ചാണെന്നത് തൃഷ പറയാതെ പറയുന്നു,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

View this post on Instagram

A post shared by Trish (@trishakrishnan)

അതേസമയം, വിജയ്‌യെ വിമര്‍ശിക്കുന്നവരെയും കമന്റില്‍ കാണാം. മാരീഡ് മാന്‍ എന്തിന് ഡേറ്റിന് പോയി? എന്നാണ് മറ്റൊരു കമന്റ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരെയും ഒന്നിച്ച് ഒരു വിദേശരാജ്യത്ത് കണ്ടതും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ഗോസിപ്പുകള്‍ക്ക് വഴിവെച്ചിരുന്നു.

നോര്‍വേയില്‍ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളായിരുന്നു അന്ന് വൈറലായത്. തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നതും ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടുകയാണ്. ഭാര്യ സംഗീതയുമായി വിജയ് അകന്നു കഴിയുകയാണ് എന്ന വാര്‍ത്തകളും എത്തിയിരുന്നു.

സംവിധായകന്‍ ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സംഗീത എത്തിയപ്പോള്‍ വിജയ് കൂടെയുണ്ടായിരുന്നില്ല. മകന്‍ ജെയ്‌സണ്‍ സഞ്ജയ്‌ക്കൊപ്പമായിരുന്നു സംഗീത എത്തിയത്. എന്നാല്‍ വിജയ്‌യോ തൃഷയോ സംഗീതയോ ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചിട്ടില്ല.

അതേസമയം, 2005ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഗില്ലി’യിലാണ് വിജയ്‌യും തൃഷയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ബെസ്റ്റ് ഓണ്‍ സ്‌ക്രീന്‍ കപ്പിള്‍ ആയി മാറിയ ഇരുവരും ആത്തി, തിരുപ്പാച്ചി, കുരുവി എന്നീ സിനിമകളില്‍ ഒന്നിച്ച് എത്തിയതോടെ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ എത്തി. പിന്നീട് 15 വര്‍ഷത്തിന് ശേഷം ലിയോ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചത്.

Read more