ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ വലിയ മെസേജ് നല്‍കുന്ന ചിത്രം; പട്ടാഭിരാമന്‍ കണ്ട് മേയര്‍ ബ്രോ

ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ വലിയ മെസേജ് നല്‍കുന്ന ചിത്രമാണ് “പട്ടാഭിരാമന്‍” എന്ന് തിരവനന്തപുരം മേയര്‍ വി കെ പ്രശാന്ത്. സിനിമയിലൂടെ മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ പൊതു സമൂഹം അറിയണമെന്നും മേയര്‍ പറഞ്ഞു. നല്ല നിലവാരമുള്ള ഭക്ഷണം കൊടുത്താല്‍ വില കൂടിയാലും ആളുകളെത്തും. നിലവാരത്തിലാണ് കാര്യമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ തലസ്ഥാനത്ത് നടത്താനിരിക്കുന്ന സുഭോജനം എന്ന പദ്ധതിയെുറിച്ചും മേയര്‍ പറഞ്ഞു. നല്ല നിലവാരമുള്ള ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായാണ് സുഭോജനം പദ്ധതി കൊണ്ടുവരുന്നത്. ഈ പദ്ധതിക്കടക്കം സിനിമ പ്രചോദനമാണെന്നും മേയര്‍ വ്യക്തമാക്കി.

Read more

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് ജയറാം നായകനാകുന്ന നാലാമത്തെ ചിത്രമാണ് പട്ടാഭിരാമന്‍. ആക്ഷനും കോമഡിയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രം അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് നിര്‍മ്മാണം. തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് ദിനേശ് പള്ളത്താണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവിചന്ദ്രനാണ്.