നഷ്ടപരിഹാരം കൊടുക്കാന്‍ കയ്യില്‍ പത്ത് പൈസയില്ല, പ്രൈവറ്റ് ജെറ്റില്‍ പറക്കാം; ആംബര്‍ ഹേഡിനെതിരെ സോഷ്യല്‍മീഡിയ

ജോണി ഡെപ്പുമായുള്ള മാനനഷ്ടക്കേസില്‍ കോടതി നഷ്ടപരിഹാരമായി വിധിച്ച അത്രയും തുക നല്‍കാന്‍ കഴിയില്ലെന്ന് ആംബര്‍ ഹേഡ് അറിയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ന്യൂ ജേഴ്സിയിലെ ടെറ്റര്‍ബോറോ എയര്‍പോര്‍ട്ടിലേക്ക് പ്രൈവറ്റ് ജെറ്റില്‍ വന്നിറങ്ങിയ ഹേഡിനെതിരെ എത്തിയിരിക്കുകയാണ് ഡെപ്പ് ആരാധകര്‍.

ആംബര്‍ ഹേഡ് ന്യൂയോര്‍ക്കിലായിരുന്നു. അവിടെ നിന്ന് പ്രൈവറ്റ് ജെറ്റില്‍ ന്യൂ ജേഴ്സിയില്‍ എത്തിയ താരം വിര്‍ജിനിയയിലേക്ക് പോയി. ഈ യാത്രയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ക്ക് കാരണമായത്. നഷ്ടപരിഹാരം നല്‍കാന്‍ പണം ഇല്ലെന്ന് പറഞ്ഞ ഹേഡിന് പ്രൈവറ്റ് ജെറ്റില്‍ യാത്ര ചെയ്യാന്‍ പണം എവിടെ നിന്ന് ലഭിച്ചെന്നാണ് ഡെപ്പ് ആരാധകരുടെ ചോദ്യം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹേഡിന് എതിരെയുള്ള ജെണി ഡെപ്പിന്റെ മാനനഷ്ടകേസില്‍ കോടതി വിധി വന്നത്. ആംബര്‍ ഹേര്‍ഡ് ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യണ്‍ ഡോളര്‍ നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.

2018 ല്‍ ‘ദ് വാഷിങ്ടന്‍ പോസ്റ്റില്‍’, താനൊരു ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബര്‍ ഹേഡ് എഴുതിയിരുന്നു. ആ പരാമര്‍ശത്തോടെ ‘പൈറേറ്റ്‌സ് ഓഫ് ദ് കരീബിയന്‍’ സിനിമാ പരമ്പരയില്‍നിന്ന് തന്നെ പുറത്താക്കിയതായും ഡെപ്പ് ആരോപിക്കുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് 50 ദശലക്ഷം ഡോളറിനാണ് ആംബര്‍ ഹേഡിനെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം