'ഹെല്‍മറ്റില്ലാതെ കൂളിംഗ്‌ ഗ്ലാസ് വെച്ചൊരു യുദ്ധം, ശിക്കാരി ശംഭു മാറി നിക്കും'; നടന്‍ കൈലാഷിന്റെ ലുക്ക് പോസ്റ്ററിന് ട്രോളുകളും ഡീഗ്രേഡിംഗും

അപ്പാനി ശരത്ത് നായകനാകുന്ന “മിഷന്‍ സി” എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി നടന്‍ കൈലാഷും. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്യാപ്റ്റന്‍ അഭിനവ് എന്ന കഥാപാത്രത്തെയാണ് കൈലാഷ് അവതരിപ്പിക്കുക. എന്നാല്‍ കൈലാഷിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെതിരെ പരിഹസിച്ചുള്ള കമന്റുകളും ഡീഗ്രേഡിംഗുമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

അപ്പാനി ശരത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ലുക്ക് പോസ്റ്ററിന് താഴെയാണ് താരത്തെ പരിഹസിക്കുന്ന കമന്റ്‌സ് എത്തുന്നത്. ഇനി മോളിവുഡ് കൈലു അണ്ണന്‍ ഭരിക്കും, അണ്ണന്റെ ഇടിവെട്ട് മാസ്സ് പടം ഇറങ്ങുന്നത്തോട് കൂടി ഒന്ന് ഉറപ്പിക്കാം ലാലേട്ടനും മമ്മുക്കയും ഫീല്‍ഡ് ഔട്ട് ആവും.., കൈലു അണ്ണന്‍ വരവറിയിച്ച സ്ഥിതിക്ക് ബാക്കിയുള്ളവര്‍ അങ്ങോട്ട് മാറിനിന്നോ, സന്തോഷ് പണ്ഡിറ്റിനും മോഹന്‍ലാലിനും പുതിയ വെല്ലുവിളി എന്നിങ്ങനെയാണ് ചില കമന്റുകള്‍.

റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ ആയാണ് മിഷന്‍ സി ഒരുങ്ങുന്നത്. എം സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മീനാക്ഷി ദിനേശ് ആണ് നായിക. ജോഷിയുടെ “പൊറിഞ്ചു മറിയം ജോസി”ല്‍ മറിയത്തിന്റെ കൗമാരകാലം അവതരിപ്പിച്ച മീനാക്ഷി ആദ്യമായി നായികയാകുന്ന ചിത്രം കൂടിയാണിത്.

മേജര്‍ രവി, ജയകൃഷ്ണന്‍, ഋഷി തുടങ്ങിയവരും മറ്റു വേഷങ്ങളില്‍ എത്തുന്നു. സുശാന്ത് ശ്രീനിയാണ് ഛായാഗ്രഹണം. സുനില്‍ ജി ചെറുകടവിന്റെ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റിംഗ് റിയാസ് കെ ബദര്‍.

Latest Stories

GT VS LSG: ഇനി ഇയാളെ ചെണ്ടയെന്നതിന് പകരം നാസിക് ഡോൾ എന്ന് വിളിക്കേണ്ടി വരുമോ ഡിഎസ്പി സാറേ; ലക്‌നൗവിനെതിരെ അർദ്ധ സെഞ്ച്വറി വഴങ്ങി മുഹമ്മദ് സിറാജ്

ബോള്‍ഡ് ഫോട്ടോഷൂട്ടിലെ പ്രേക്ഷകരുടെ ഇഷ്ട താരം; അഷിക അശോകന്‍ വിവാഹിതയായി

LSG VS GT: മേടിച്ച കാശിന് കുറച്ച് ആത്മാർത്ഥത കാണിച്ചൂടെ പന്തേ; വീണ്ടും ഫ്ലോപ്പായി ലക്‌നൗ ക്യാപ്റ്റൻ; താരത്തിന് നേരെ വൻ ആരാധകരോക്ഷം

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയായേക്കും; ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

മുര്‍ഷിദാബാദില്‍ സംഘര്‍ഷം ഒഴിയുന്നില്ല; പ്രതിഷേധം കൊള്ളയ്ക്കും കൊലയ്ക്കും വഴിമാറി; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

നാഷണല്‍ ഹെറാള്‍ഡ് അഴിമതി; 700 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനൊരുങ്ങി ഇഡി

'രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കരുത്'

വഖഫില്‍ ബംഗാള്‍ പുകഞ്ഞുകത്തുമ്പോള്‍, എന്തിനാണ് ഈ കലാപമെന്ന് മമത; 'രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കരുത്'

യുഎസ് തീരുവകൾ ആഗോള വ്യാപാരത്തിൽ 3 ശതമാനം കുറവുണ്ടാക്കും: യുഎൻ സാമ്പത്തിക വിദഗ്ധ പമേല കോക്ക്-ഹാമിൽട്ടൺ

ഗോകുലിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മാതാവ്