ഡിഎന്‍എ, ഐപിഎസ്, കോട്ടയം കുഞ്ഞച്ചന്റെ സംവിധായകന്‍ രണ്ടാം വരവിനൊരുങ്ങുന്നു

കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, പ്രായിക്കര പാപ്പാന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ ടി.എസ് സുരേഷ് ബാബു ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. ഡി.എന്‍.എ, ഐ. പി.എസ് എന്നീ ചിത്രങ്ങളിലൂടെയാണ് സുരേഷ് ബാബു തിരിച്ചെത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ ടൈറ്റില്‍ ലോഞ്ച് നിര്‍വഹിച്ചത് നടന്‍ മമ്മൂട്ടിയാണ്.

ഫോറന്‍സിക് ബയോളജിക്കല്‍ ത്രില്ലറിലൊരുക്കുന്ന ‘ഡി എന്‍ എ ‘യുടെ ചിത്രീകരണം ജനുവരി 26ന് ആരംഭിക്കും. ‘IF REVENGE IS AN ART YOUR KILLER IS AN ARTIST ‘ എന്ന ടാഗ് ലൈനോടെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അസ്‌കര്‍ സൗദാന്‍ നായകനാകുന്നു.

അജു വര്‍ഗീസ്, ജോണി ആന്റണി, ഇന്ദ്രന്‍സ് , രവീന്ദ്രന്‍ , സെന്തില്‍രാജ്, പത്മരാജ് രതീഷ് , ഇടവേള ബാബു, സുധീര്‍ (ഡ്രാക്കുള ), അമീര്‍ നിയാസ്, പൊന്‍വര്‍ണ്ണന്‍ , നമിതാ പ്രമോദ്, ഹണി റോസ് , ഗൗരിനന്ദ, ലക്ഷ്മി മേനോന്‍ , അംബിക എന്നിവര്‍ക്കൊപ്പം ബാബു ആന്റണിയും ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു.

ബാനര്‍ – ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം – കെ വി അബ്ദുള്‍ നാസര്‍, സംവിധാനം – ടി എസ് സുരേഷ് ബാബു, രചന – ഏ കെ സന്തോഷ്, എഡിറ്റിംഗ് – ഡോണ്‍ മാക്‌സ് , ചമയം – പട്ടണം റഷീദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – അനീഷ് പെരുമ്പിലാവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – അനില്‍ മേടയില്‍, കല-ശ്യാം കാര്‍ത്തികേയന്‍, കോസ്റ്റ്യും – നാഗരാജന്‍, ആക്ഷന്‍ -സ്റ്റണ്ട് സെല്‍വ, പഴനിരാജ്, ഫിനിക്‌സ് പ്രഭു, പബ്ലിസിറ്റി ഡിസൈന്‍സ് – അനന്തു എസ് കുമാര്‍ , പി ആര്‍ ഓ – വാഴൂര്‍ ജോസ് ,അജയ് തുണ്ടത്തില്‍ . എറണാകുളവും ചെന്നൈയുമാണ് ലൊക്കേഷനുകള്‍.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു