'ആ പാട്ട് നന്നായിട്ട് പാടിക്കഴിഞ്ഞാല്‍ പിന്നെ ഈ പടക്കാര് മുഴുവന്‍ വിളിച്ച് ഞാന്‍ പാടണം ഞാന്‍ പാടണം എന്ന് പറയും'; രമേഷ് പിഷാരടിയോട് മുകേഷ്, സുനാമി ടീസര്‍

ലാല്‍ കഥയും തിരക്കഥയും ഒരുക്കി മകന്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന “സുനാമി”യുടെ രണ്ടാമത്തെ ടീസര്‍ ചര്‍ച്ചയാകുന്നു. രമേഷ് പിഷാരടിയും മുകേഷും തമ്മിലുള്ള രസകരമായ സംഭാഷണവും സിനിമയിലെ കുറച്ച് ഭാഗങ്ങളുമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ എത്തിയ ടീസറില്‍ ദിലീപും ഇന്നസെന്റും തമ്മിലുള്ള സംഭാഷണമായിരുന്നു.

ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ആരാധന ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്‍, സിനോജ് വര്‍ഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഫാമിലി എന്റര്‍ടെയ്‌നറായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് ലോക്ഡൗണിന് പിന്നാലെയാണ് പൂര്‍ത്തിയാക്കിയത്. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യാക്‌സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ്.

അനഘ, ഋഷ്ദാന്‍ എന്നിവര്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നു. പ്രവീണ്‍ വര്‍മയാണ് കോസ്റ്റ്യൂം ഡിസൈന്‍. അനൂപ് വേണുഗോപാലാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് 11ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍