ബോക്‌സ് ഓഫീസില്‍ തളര്‍ന്നും കുതിച്ചും മലയാള സിനിമകള്‍, 'ടര്‍ബോ' മുതല്‍ 'ഹിഗ്വിറ്റ' വരെ ഇനി ഒ.ടി.ടിയില്‍; സ്ട്രീമിംഗ് ആരംഭിക്കുന്നു

ഒ.ടി.ടിയില്‍ ഇനി മലയാള ചിത്രങ്ങളുടെ തുടര്‍ച്ചയായ റിലീസ്. ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രം കഴിഞ്ഞ ദിവസം ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്ത ‘ഹിഗ്വിറ്റ’ മുതല്‍ മമ്മൂട്ടി ചിത്രം ‘ടര്‍ബോ’ വരെയാണ് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കാന്‍ പോകുന്നത്.

തിയേറ്ററുകളില്‍ റിലീസ് ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് സുരാജ് വെഞ്ഞാറമൂട്-ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘ഹിഗ്വിറ്റ’ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കാന്‍ പോകുന്നത്. ജൂണ്‍ 28ന് സൈന ഒടിടി പ്ലേയിലാണ് ഹിഗ്വിറ്റ പ്രദര്‍ശനത്തിന് എത്തുന്നത്. നവാഗതനായ ഹേമന്ദ് ജി നായരാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയ്ക്ക് എന്‍.എസ് മാധവന്റെ ചെറുകഥയുടെ പേര് ആയതിനാല്‍ സിനിമ ആദ്യം വിവാദങ്ങളില്‍ പെട്ടിരുന്നു. എന്നാല്‍ പിന്നീട് തിയേറ്ററുകളില്‍ എത്തുകയായിരുന്നു.

ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ നിവിന്‍ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ ജൂലൈ 5 മുതലാണ് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ചിത്രം സോണി ലിവിലാണ് റിലീസ് ചെയ്യുന്നത്. മെയ് ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം കോപ്പിയടി ആരോപണത്തില്‍ കുടുങ്ങിയിരുന്നു. ചിത്രത്തിനെതിരെ തിരക്കഥ മോഷണ ആരോപണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ രംഗത്തെത്തിയത്. 18.37 കോടി രൂപ മാത്രമാണ് ചിത്രത്തിന് ലഭിച്ച കളക്ഷന്‍.

സോണി ലിവില്‍ ജൂലൈ ആദ്യ ആഴ്ച തന്നെ മമ്മൂട്ടി ചിത്രം ‘ടര്‍ബോ’ സ്ട്രീമിംഗ് ആരംഭിക്കും. വൈശാഖ് സംവിധാനം ചെയ്ത ചിത്രം 70 കോടിയോളം രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തിയത്. ദിലീഷ് പോത്തന്‍, അഞ്ജന ജയപ്രകാശ്, സുനില്‍. ശബരീഷ് വര്‍മ്മ, ബിന്ദു പണിക്കര്‍, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ജിസ് ജോയ്‌യുടെ സംവിധാനത്തില്‍ എത്തിയ ‘തലവന്‍’ ചിത്രവും ജൂലൈ ആദ്യ ആഴ്ച തന്നെ സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കും. ആസിഫ് അലിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം മെയ് 24ന് ആയിരുന്നു തിയേറ്ററുകളില്‍ എത്തിയത്. ചിത്രം 22.11 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ നാലാമത്തെ മലയാളം വെബ് സീരീസായ ‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്’ ജൂലൈ തന്നെ റിലീസ് ചെയ്യും. നിതിന്‍ രഞ്ജി പണിക്കരാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. കോമഡി-എന്റര്‍ടൈനര്‍ ഴോണറിലാണ് സീരീസ് ഒരുങ്ങുന്നത്. ഗ്രേസ് ആന്റണി, ശ്വേതാ മേനോന്‍, കനി കുസൃതി, അല്‍ഫി പഞ്ഞിക്കാരന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, കലാഭവന്‍ ഷാജോണ്‍, രമേശ് പിഷാരടി, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാര്‍ദനന്‍ തുടങ്ങി വന്‍ താരനിരയാണ് വെബ് സീരീസില്‍ അണിനിരക്കുന്നത്.

Latest Stories

എതിര്‍ശബ്ദം ഉയരുമ്പോള്‍ കഷ്ടപ്പെട്ട് വിരിയിച്ച 'സാത്വിക' ഭാവം മാറുന്ന മോദി

പാര്‍ലമെന്റില്‍ യഥാര്‍ത്ഥത്തില്‍ നടന്നതും ബിജെപി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതും!; എതിര്‍ശബ്ദം ഉയരുമ്പോള്‍ കഷ്ടപ്പെട്ട് വിരിയിച്ച 'സാത്വിക' ഭാവം മാറുന്ന മോദി

യൂറോയിലെ മികച്ച പ്രകടനത്തിന് ശേഷം ആവശ്യക്കാർ ഏറെ, റയൽ വിടുന്ന കാര്യത്തിൽ നിർണായക തീരുമാനം എടുത്ത് യുവതാരം

റൊണാൾഡോ മെസിയെക്കാൾ എത്രയോ മികച്ചവനാണ്, ഈ സത്യം അറിയാവുന്നവർ പോലും മൗനം പാലിക്കുകയാണ് എന്ന് മാത്രം; സൂപ്പർതാരം പറയുന്നത് ഇങ്ങനെ

ബീഹാറില്‍ ഒരു പഞ്ചവടി പാലം കൂടി തകര്‍ന്നു; 15 ദിവസത്തിനുള്ളില്‍ തകര്‍ന്നത് ഏഴാമത്തെ പാലം

വിക്രത്തിന് ശേഷം ലോകേഷ്- ഗിരീഷ് ഗംഗാധരൻ കോമ്പോ വീണ്ടും; കൂലി അപ്ഡേറ്റ്

തുടക്കത്തില്‍ കല്ലുകടിയായി ഭൈരവയും ബുജ്ജിയും, സെക്കന്‍ഡ് ഹാഫില്‍ റീ ഇന്‍ട്രൊ നല്‍കി സംവിധായകന്‍; സ്‌കോര്‍ ചെയ്ത് അമിതാഭ് ബച്ചന്‍

ഇത്തവണ ബാലൺ ഡി ഓർ അവന്‍ നേടും; യുവതാരത്തെ പിന്തുണച്ച് ആലിസൺ ബക്കർ

'മണിപ്പൂർ സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസമില്ല'; സംസ്ഥാനത്തിന് സുപ്രീം കോടതിയുടെ വിമർശനം

ഇന്ത്യയുടെ വിക്ടറി പരേഡ് സംബന്ധിച്ച് ബിസിസിഐ തീരുമാനം ഇങ്ങനെ, ആരാധകർ ആവേശത്തിൽ