സ്‌ക്രിപ്‌റ്റ് പകുതി വായിച്ചപ്പോൾ തന്നെ കിളി പോയി, ആരാണ് അതൊക്കെ ; അനുശ്രീ

സ്‌ക്രിപ്‌റ്റ് പകുതി വായിച്ചപ്പോൾ തന്നെ കിളി പോയി. പക്ഷേ എല്ലാവരും തമ്മിൽ നല്ലൊരു ബോണ്ടിംഗ് ഉണ്ടായിരുന്നു ഒന്നിച്ചഭിനയിക്കുകയും ചെയ്തതോടെ എല്ലാവരും നല്ല സൗഹൃദത്തിലുമായി. ജിത്തു ജോസഫ് സംവിധാനം ചെയ്യ്ത ചിത്രം ട്വൽത്ത്മാൻ കഴിഞ്ഞ ദിവസം റീലീസ് ചെയ്യ്തിരുന്നു.  പിന്നാലെ  ചിത്രീകരണ വിശേഷങ്ങൾ പങ്കുവച്ച് നടി അനുശ്രീ  കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് നടി വിശേഷങ്ങൾ പങ്കുവെച്ചത്.

കോവിഡ്  കാലം സിനിമ ലോക്കേഷനിലായിരുന്നെന്നും എല്ലാവരും പെട്ടന്ന് സൗഹൃദത്തിലായെന്നും അനുശ്രീ പറഞ്ഞു.   ജിത്തു സാർ വിളിപ്പച്ചോൾ ഇതൊരു ലാലേട്ടൻ സിനിമയാണെന്ന് പറഞ്ഞിരുന്നു. പത്ത്, പതിനൊന്ന് പേർ ഉണ്ടായിരിക്കും,​ അനുവിന് ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചിരുന്നു.

ഞാനപ്പോൾ തന്നെ ജിത്തു സാറിന്റെ സിനിമയല്ലേയെന്നാണ് ചോദിച്ചത്. എങ്കിൽ വൺ ലൈൻ ആയിട്ട് പറയുന്നില്ല, നേരിട്ട് സ്ക്രിപ്ട് വായിക്കൂവെന്ന് അദ്ദേഹം പറയുകയായിരുന്നു. അങ്ങനെ ജിത്തു സാറിന്റെ വീട്ടിൽ പോയാണ് വായിക്കുന്നത്. ഞാൻ ചെല്ലുമ്പോൾ നമ്മുടെ ടീമിലെ തന്നെ രണ്ടു മൂന്നു പേർ അവിടെ ഓരോ മൂലകളിൽ ഇരുന്ന് സ്ക്രിപ്ട് വായിക്കുന്നുണ്ടായിരുന്നു.

പകുതി വായിച്ചപ്പോൾ തന്നെ കിളി പോയി.ആരാണ് ആരതി, ആരാണ് നയന, ആരാണ് ഷൈനി ഒന്നും മനസിലാകില്ല. ഇതൊക്കെ ആരാണ് ചെയ്യുന്നതെന്നോ നമ്മുടെ റോൾ ഏതെന്നോ ഒന്നും പറഞ്ഞിട്ടില്ല. പകുതി വായിച്ചിട്ട് വീണ്ടും ഒന്നേന്ന് വായിക്കേണ്ടി വന്നിട്ടുണ്ട്.നല്ലൊരു ടീമായിരുന്നു ഞങ്ങളുടേത്. ഒരുമിച്ചായിരുന്നു ഷൂട്ടിംഗ്.

അതില്ലാത്തപ്പോൾ എല്ലാവരും കൂടി ഗെയിം കളിക്കും. ആരും ഫോണിൽ കുത്തിരിയിരുന്നില്ല. കാരണം അവിടെ റേഞ്ച് ഉണ്ടായിരുന്നില്ല. കൊവിഡ് സമയമായതു കൊണ്ട് എങ്ങോട്ടും പോകാനും പറ്റുന്നില്ല. ഉറങ്ങുന്ന സമയത്ത് മാത്രമാണ് അങ്ങോട്ടും ഇങ്ങോട്ടും മാറി നിന്നിട്ടുണ്ടാവുക. അല്ലാത്തപ്പോഴെല്ലാം ഒരുമിച്ചുണ്ടാകും. എല്ലാവരും തമ്മിൽ നല്ലൊരു ബോണ്ടിംഗ് അങ്ങനെ വന്നു. അത് നമ്മുടെ സിനിമയ്‌ക്കും ഗുണം ചെയ്തു.”

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം