ആരാധകർ ഏറ്റവും കൂടുതല്‍ തിരഞ്ഞ താരങ്ങള്‍; രജനിയെ വരെ പിന്തള്ളി ഒന്നാമത് ദളപതി വിജയ്, നടിമാരില്‍ ഒന്നാം സ്ഥാനത്ത് കീര്‍ത്തി സുരേഷ്, പട്ടിക പുറത്തു വിട്ട് ട്വിറ്റര്‍

2021 ല്‍ ട്വിറ്ററിലൂടെ ഏറ്റവും കൂടുതല്‍ ആരാധകര്‍ തിരഞ്ഞ താരങ്ങളുടെ പട്ടിക പുറത്തു വിട്ട് ട്വിറ്റര്‍ ഇന്ത്യ. നടിമാരില്‍ കീര്‍ത്തി സുരേഷ് ആണ് ഈ പട്ടികയില്‍ ഒന്നാമത്. പൂജ ഹെഗ്‌ഡെ, സമാന്ത, കാജല്‍ അഗര്‍വാള്‍, മാളവിക മേനോന്‍, രാകുല്‍ പ്രീത്, സായി പല്ലവി, തമന്ന, അനുഷ്‌ക ഷെട്ടി, അനുപമ പരമേശ്വരന്‍ എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയ നായികമാര്‍.


നടന്മാരില്‍ ദളപതി വിജയ് ആണ് ഒന്നാമത്. തെലുങ്ക് താരം പവന്‍ കല്യാണ്‍ ആണ് രണ്ടാം സ്ഥാനത്ത്. മഹേഷ് ബാബു, സൂര്യ, ജൂനിയര്‍ എന്‍ടിആര്‍, അല്ലു അര്‍ജുന്‍, രജനീകാന്ത്, രാം ചരണ്‍, ധനുഷ്, അജിത് കുമാര്‍ എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.

ഈ വര്‍ഷം ട്വിറ്ററിലൂടെ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ തെന്നിന്ത്യന്‍ ചിത്രം ‘മാസ്റ്റര്‍’ ആണ്. അജിത് ചിത്രം ‘വാലിമൈ’ ആണ് രണ്ടാമത്. ‘ബീസ്റ്റ്’, ‘ജയ് ഭീം’, ‘വക്കീല്‍ സാബ്’, ‘ആര്‍ആര്‍ആര്‍’, ‘സര്‍ക്കാറു വാരി പാടാ’, ‘പുഷ്പ’, ‘ഡോക്ടര്‍’, ‘കെജിഎഫ് 2’ എന്നിവയാണ് ട്വിറ്ററിലൂടെ ട്രെന്‍ഡിംഗില്‍ ഇടം നേടിയ മറ്റ് സിനിമകള്‍.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്