'കാളി' വിവാദ പോസ്റ്റര്‍ നീക്കം ചെയ്ത് ട്വിറ്റര്‍, ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കില്ല

ലീന മണിമേഖലയുടെ ഡോക്യുമെന്ററി കാളിയുടെ വിവാദ പോസ്റ്റര്‍ നീക്കം ചെയ്ത് ട്വിറ്റര്‍. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് ട്വീറ്റും പോസ്റ്ററും നീക്കം ചെയ്തിരിക്കുന്നത്. വിവാദ പോസ്റ്റര്‍ നീക്കണമെന്ന് സംഘാടകരോടും കനേഡിയന്‍ അധികൃതരോടും കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു.

കാളിയുടെ വേഷമിട്ട സ്ത്രീ പുകവലിക്കുന്നതും എല്‍ജിബിടിക്യുഐ പതാക പിടിച്ചിരിക്കുന്നതുമായുള്ള പോസ്റ്ററായിരുന്നു സംഘപരിവാര്‍ വിവാദമാക്കിയത്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച കാനഡയിലെ ആഗാ ഖാന്‍ മ്യൂസിയം അധികൃതര്‍ വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചു.

ട്വീറ്റ് നീക്കം ചെയ്തതിന് പിന്നാലെ ഇതിനെതിരെ പ്രതികരിച്ച് ലീനയും രംഗത്തെത്തിയിട്ടുണ്ട്. പരമശിവന്റെയും പാര്‍വതിയുടേയും വേഷം ധരിച്ച സ്ത്രീയും പുരുഷനും പുക വലിക്കുന്ന ചിത്രം ലീന മണിമേഖല സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘നാടോടി നാടക കലാകാരന്മാര്‍ അവരുടെ പ്രകടനം എങ്ങനെ പോസ്റ്റ് ചെയ്യുന്നു എന്നതിനെക്കുറിച്ച് ബിജെപി ട്രോളന്‍ ആര്‍മിക്ക് ഒരു ധാരണയുമില്ല.

ഇത് എന്റെ സിനിമയില്‍ നിന്നുള്ളതല്ല. ഗ്രാമീണ ഇന്ത്യയില്‍ നിന്നാണ് സംഘപരിവാറുകള്‍ നിരന്തരമായ വിദ്വേഷവും മതഭ്രാന്തും ഉപയോഗിച്ച് നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. ഹിന്ദുത്വത്തിന് ഒരിക്കലും ഇന്ത്യയാകാന്‍ കഴിയില്ല.’ എന്നാണ് ചിത്രത്തിനൊപ്പം ലീന മണിമേഖല കുറിച്ചത്.

ടൊറന്റോയില്‍ താമസിക്കുന്ന തമിഴ്‌നാട്ടുകാരിയായ ലീന ആഗാഖാന്‍ മ്യൂസിയത്തില്‍ നടക്കുന്ന റിഥം ഓഫ് കാനഡ മേളയ്ക്കു വേണ്ടിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നത്.മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായികക്കെതിരെ കേസും എടുത്തിട്ടുണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു