തരംഗമായി ടു മെന്‍ ട്രെയിലര്‍; 48 മണിക്കൂറിനുള്ളില്‍ രണ്ട് മില്ല്യണ്‍ കാഴ്ച്ചക്കാര്‍

സംവിധായകന്‍ എം എ നിഷാദും നടന്‍ ഇര്‍ഷാദും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ‘ടു മെന്നി’ന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവമാണ് പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഒരു മില്യണിലധികം കാഴ്ച്ചക്കാരാണ് യൂട്യൂബില്‍ ട്രെയ്ലറിനുള്ളത്. മലയാളത്തില്‍ നിന്നും മറ്റൊരു ത്രില്ലര്‍ ചിത്രമായിരിക്കും ടു മെന്‍ എന്നത് ട്രെയ്ലറില്‍ നിന്നും വ്യക്തമാണ്.

ചില വ്യക്തികളിലേക്ക് അപ്രതീക്ഷിത സംഭവങ്ങള്‍ വന്നു ചേരുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രമെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. താരങ്ങളുടെ മികച്ച പ്രകടനമാണ് ട്രെയ്ലറില്‍ ഉടനീളമുള്ളത്.

ഒരു സാധാരണ യാത്രയും അതിലെ അസാധാരണ സംഭവവികാസങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം തൊണ്ണൂറു ശതമാനവും ദുബായിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ടു മെന്‍ എന്ന പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രധാനമായും രണ്ട് മനുഷ്യരുടെ അസാധാരണ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

രഞ്ജി പണിക്കര്‍, മിഥുന്‍, കൈലാഷ്, ആര്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സതീഷ് കെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വ്വിന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു. സിദ്ധാര്‍ത്ഥ് രാമസ്വാമി ഛാഗ്രഹണം നിര്‍വഹിക്കുന്നു. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതമൊരുക്കുന്നു. ആഗസ്റ്റ് 5ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ