അഫ്‌സലിന്റെ ശബ്ദത്തില്‍ വരാതെ വന്നത്; ടു മെന്നിലെ രണ്ടാം ഗാനവും ഹിറ്റ്

ടു മെന്‍ എന്ന ചിത്രത്തിലെ രണ്ടാം ഗാനത്തിനും മികച്ച വരവേല്‍പ്പ്. ഗായകന്‍ അഫ്സലിന്റെ ശബ്ദത്തില്‍ വരാതെ വന്നത് എന്ന ഗാനമാണ് തിങ്കളാഴ്ച പുറത്തിറക്കിയത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ ആണ് സംഗീതം നല്‍കിയത്. ആദ്യ ദിനം തന്നെ പാട്ട് ഒരു മില്യണ്‍ ആളുകള്‍ കണ്ടു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആണ് പാട്ട് പുറത്തിറക്കിയത്.

ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിച്ച് കെ.സതീഷ് സംവിധാനം ചെയ്ത ടു മെന്‍ പ്രവാസിയായ ഒരു പിക്ക് അപ് ഡ്രൈവറുടേയും അയാള്‍ നേരിടുന്ന അവിചാരിത സംഭവങ്ങളുടേയും കഥ പറയുന്നു. എംഎ നിഷാദും ഇര്‍ഷാദ് അലിയുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നിര്‍മ്മാതാവ് മാനുവല്‍ ക്രൂസ് ഡാര്‍വിന്‍, എംഎ നിഷാദ്, ലെന, കൈലാഷ്, കെ.സതീഷ്, ദിനേശ് പ്രഭാകര്‍, ആനന്ദ് മധുസൂദനന്‍, ഡാനി ഡാര്‍വിന്‍ എന്നിവരും പങ്കെടുത്തു.

മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരു റോഡ് മൂവി വരുന്നത്. ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ബിനു പപ്പു, സോഹന്‍ സീനുലാല്‍, ഡോണി ഡാര്‍വിന്‍, മിഥുന്‍ രമേഷ്, കൈലാഷ്, സുധീര്‍ കരമന, അര്‍ഫാസ്, സാദിഖ്, ലെന, അനുമോള്‍, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു.

മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത തെന്നിന്ത്യന്‍ സിനിമാട്ടോഗ്രാഫര്‍ സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കുന്നു.

എഡിറ്റിംഗ് വി സാജന്‍. ഡാനി ഡാര്‍വിന്‍, ഡോണി ഡാര്‍വിന്‍ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഡി ഗ്രൂപ്പാണ് വിതരണക്കാര്‍. ഡ്രീം ബിഗ് ഫിലിംസാണ് വിതര പങ്കാളികള്‍. പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് :കണ്ടന്റ് ഫാക്ടറി.

ഓഗസ്റ്റ് 5ന് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തും.

Latest Stories

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ അടിയന്തരമായി കേൾക്കുമെന്ന് സുപ്രീം കോടതി

മാസപ്പടി കേസ്; സിഎംആർഎൽ ഹർജിയിൽ എസ്എഫ്ഐഒയ്ക്ക് നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി

ഗോകുലം ഗോപാലനെ എൻഫോഴ്സ്മെൻറ് വീണ്ടും ചോദ്യം ചെയ്യുന്നു; മൊഴിയെടുപ്പ് കൊച്ചിയിലെ ഇഡി ഓഫീസിൽ

'മുനമ്പം' ഒരു മണിക്കൂറുകൊണ്ട് പരിഹരിക്കാൻ കഴിയുമായിരുന്ന വിഷയം, വലിച്ചു നീട്ടി കൊണ്ടുപോയത് സംസ്ഥാന സർക്കാർ; വിമർശിച്ച് രമേശ് ചെന്നിത്തല

IPL 2025: ഇന്ത്യൻ പ്രീമിയർ ലീഗിനിടെ ആ നിർണായക തീരുമാനം അറിയിച്ച് രവിചന്ദ്രൻ അശ്വിൻ, ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

ശ്രീലീലയെ തള്ളിമാറ്റി യുവാവ്, ശ്രദ്ധിക്കാതെ മുന്നോട്ട് നീങ്ങി കാര്‍ത്തിക് ആര്യന്‍; ഞെട്ടിത്തരിച്ച് താരം, വീഡിയോ

'മകനെ രക്ഷപ്പെടുത്താനായി നാടിന്റെ ഹൃദയത്തെ കീറിമുറിക്കാതിരിക്കൂ; ഗുരുദേവന്റെ നാമത്തിലുള്ള പൂണ്ടുവിളയാട്ടം ലജ്ജിപ്പിക്കുന്നത്; കസേരയില്‍ നിന്ന് താഴെയിറങ്ങി സംസാരിക്കുക'

ഹജ്ജ് 2025: ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്ക് താത്കാലിക വിസ നിരോധനം ഏർപ്പെടുത്താൻ സൗദി അറേബ്യ

IPL 2025: ഷമിയോ ഷമിയൊക്കെ തീർന്നു, ഇനി ഇന്ത്യൻ ടീമിൽ അവന്റെ സ്ഥാനത്ത് ആ താരമാണ്; അമ്മാതിരി പ്രകടനമാണ് അയാൾ നടത്തുന്നത് : ഇയാൻ ബിഷപ്പ്

ഐഎൻടിയുസിയെ സർക്കാർ വിലാസം സംഘടനയാക്കാൻ അനുവദിക്കില്ല; ആശാ സമരത്തിൽ ഓണറേറിയം വർധിപ്പിക്കാൻ സർക്കാരിന് കഴിയുമെന്ന് കെ മുരളീധരൻ