ഉടൽ സിനിമ കാണുന്ന ഒരാൾക്കും അത് തുണ്ടു പടമായി തോന്നുകയില്ലെന്നും നടി ദുർഗ കൃഷ്ണ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് താരം ഉടൽ ഒരു തുണ്ടുപടമല്ലെന്ന് വ്യക്തമാക്കിയത്. തന്റെ കരിയറിലെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച വേഷം എന്ന് നിസംശയം പറയാവുന്ന കഥാപാത്രമാണ് ഉടലിലെ ഷെെനിയെന്നും ദുർഗ വ്യക്തമാക്കി.
ഇന്ദ്രൻസിനൊപ്പം നിൽക്കുന്ന പ്രകടനമാണ് ദുർഗ കൃഷ്ണയും‘ഉടൽ’ എന്ന പുതിയ സിനിമയിൽ കാഴ്ചവെച്ചത്. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെപ്പറ്റിയും താരം പറഞ്ഞിട്ടുണ്ട്, താൻ ഒരിക്കലും വായുവിലല്ല ഉമ്മ വെച്ചതെന്നും ഒപ്പം ആളുണ്ടായിരുന്നു വെന്നും പറഞ്ഞു. എന്തുകൊണ്ടാണ് സ്ത്രീ കഥാപാത്രങ്ങളെ മാത്രം മോശമായി കാണുന്നതെന്നും. ആൺ കഥാപാത്രങ്ങൾക്കിത് ബാധകമല്ലത്തതെന്നും ചോദിച്ച നടി.
ഞാൻ ആ രംഗത്തതിൽ അഭിനയിച്ചതുകൊണ്ട് എന്റെ കുടുംബക്കാർ മുഴുവൻ വൃത്തികെട്ടവരും മറ്റേ ആളുടെ കുടുംബം രക്ഷകരും ആകുന്ന അവസ്ഥ. അതാണ് ഞാൻ പറഞ്ഞത്, വായുവിൽ നോക്കിയല്ല ഉമ്മ വയ്ക്കുന്നതെന്ന്. അതുകൊണ്ട് ഇത്തരം പ്രവണതകൾ ശരിയല്ല.” ഉടലിലെ ഷൈനി എന്ന കഥാപാത്രം അമ്മയായും ഭാര്യയായും മരുമകളായും ഒപ്പം കാമുകിയുമായാണ് ചിത്രത്തിലെത്തുന്നത്.
തന്റേതായ ശരികളിലൂടെ യാത്ര ചെയ്യുന്നവളാണെന്നാണ് തന്റെ കഥാപാത്രത്തെക്കുറിച്ച് ദുർഗ പറയുന്നത്. അവളുടെ ശരികൾ മറ്റുള്ളവർക്കു തെറ്റായി തോന്നിയേക്കാമെന്നും എങ്കിലും അവൾ മുന്നോട്ടു പോവുകയാണെന്നും ദുർഗ പറയുന്നു.
സിനിമയിലെ സംഘട്ടനം കൈകാര്യം ചെയ്തതു മാഫിയ ശശിയാണ്. ആദ്യദിവസം അദ്ദേഹമെത്തിയത് എനിക്കുള്ള ഡ്യൂപ്പുമായിട്ടായിരുന്നു. എന്നാൽ ഡ്യൂപ്പില്ലാതെ ചെയ്യാനായിരുന്നു എനിക്കു താൽപര്യം. അക്കാര്യം അദ്ദേഹത്തെ അറിയിച്ചു.
അദ്ദേഹം വളരെ സന്തോഷത്തോടെ എന്റെ ആഗ്രഹത്തിനൊപ്പം നിന്നു. അങ്ങനെ ആക്ഷൻ മുഴുവനും സ്വന്തമായി ചെയ്യുകയായിരുന്നു. ദുർഗ കൂട്ടിച്ചേർത്തു. തന്റെ നിലപാടുകളും സിനിമകൾ കൈവിട്ടുപോയ അനുഭവങ്ങളുമടക്കം നടി തുറന്നു പറയുകയും ചെയ്യ്തിട്ടുണ്ട്.