ഒടുവില്‍ ലിപ് ലോക്കും ഇന്റിമേറ്റ് രംഗങ്ങളും ചെയ്യാമെന്ന് സമ്മതിച്ച് ഉദയനിധി സ്റ്റാലില്‍; കലഗ തലൈവനില്‍ നായകനാകും

പുതിയ ചിത്രം കലഗ തലൈവന് വേണ്ടി ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ച് ഉദയനിധി സ്റ്റാലില്‍. ആദ്യമായാണ് ഉദയനിധി അത്തരമൊരു രംഗത്തില്‍ അഭിനയിക്കുന്നത്. അതിനായി സംവിധായകനു നടനെ നിര്‍ബന്ധിക്കേണ്ടിവന്നെന്നും തിരക്കഥയില്‍ ആ രംഗം ആവശ്യമായതിനാല്‍ ഒടുവില്‍ അതിന് സമ്മതിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

ഉദയനിധി സ്റ്റാലിന്‍ നായകനായി നവംബര്‍ 18ന് റിലീസാകുന്ന കലഗ തലൈവന്‍ എന്ന ചിത്രത്തിലാണ് നായിക നിധി അഗര്‍വാളുമായി ലിപ് ലോക്ക് രംഗത്തില്‍ അഭിനയിച്ചത്. എന്നാല്‍ അദ്ദേഹം നായികമാരുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിലും ചുംബന രംഗത്തില്‍ നിന്നും കഴിവതും അകന്നു നില്‍ക്കുകയായിരുന്നു. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന കലഗ തലൈവനു വേണ്ടി ഒടുവില്‍ വിട്ടുവീഴ്ചയ്ക്കു തയാറായി.

അരുണ്‍ വിജയ് നായകനായെത്തി ഏറെ ശ്രദ്ധ നേടിയ തടം എന്ന ചിത്രത്തിനു ശേഷം മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് കലഗ തലൈവന്‍. സാധാരണക്കാരനായ ഒരു യുവാവ് രാഷ്ട്രീയത്തില്‍ എത്തുന്നതും തലൈവനായി മാറുന്നതുമായ കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തിലെ ലിപ് ലോക്ക് രംഗം ചെയ്യാന്‍ താല്‍പ്പര്യപ്പെടാതെ അത് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും തിരക്കഥ ആവശ്യപ്പെടുന്നതിനാല്‍ മുന്നോട്ട് പോകാന്‍ ഉദയനിധി തയാറാവുകയായിരുന്നു എന്ന് സംവിധായകനാണ് തുറന്നു പറഞ്ഞത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ