കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന ആളുകളും നമുക്ക് ചുറ്റുമുണ്ട്; വിമർശനങ്ങൾ എപ്പോഴും നടിമാർക്ക് മാത്രമെന്ന് സംവിധായകൻ രതീഷ്

കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന ആളുകളും നമ്മുക്ക് ചുറ്റുമുണ്ടന്ന് വ്യക്തമാക്കി ഉടൽ സംവിധായകൻ രതീഷ് രഘുനാഥൻ. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു രതീഷ് രഘുനാഥന്റെ പ്രതികരണം. കാലം മാറിയിട്ടും ഇത്തരം ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ നടികൾ മാത്രമാണ് വിമർശനം കേൾക്കാറുള്ളതെന്നും സംവിധായകൻ വ്യക്തമാക്കി.

ഇന്ദ്രൻസ്, ദുർ​ഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രമാക്കി രതീഷ് രഘുനാഥൻ സംവിധാനം ചെയ്ത ചിത്രം ഉടലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ദ്രൻസും ദുർഗ കൃഷ്ണയും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായ ചിത്രം ഇരുപത് ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്.

ചിത്രത്തിൽ ധ്യാനും ദുർഗയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ ചിത്രം റീലിസ് ചെയ്യ്തതിനു പിന്നാലെ ഏറെ ചർച്ചയായിരുന്നു. ഇത്തരം രംഗങ്ങളെപ്പറ്റിയുള്ള തന്റെ നിലപാട് വ്യക്തമാക്കി ദുർഗ കൃഷ്‌ണയും രം​ഗത്തെത്തിയിരുന്നു.

താനൊരിക്കലും വായുവിൽ നോക്കി ഉമ്മ വയ്ക്കുകയായിരുന്നില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. എന്റെ കൂടെ ഒരു മെയിൽ ആർട്ടിസ്റ്റും ഉണ്ടായിരുന്നു. വിമർശനങ്ങൾ എപ്പോഴും തനിക്കാണ് ലഭിക്കാറുള്ളതെന്നും ദുർഗ മുൻപുണ്ടായ ഒരു വിവാദത്തെ ചൂണ്ടിക്കാട്ടി പറഞ്ഞു.

’സിനിമയ്ക്കുള്ളിൽ നിന്നല്ല പുറത്തു നിന്നാണ് വിമർശനങ്ങളേറെയും വരുന്നത്. ഇത്തരം സീനുകൾ കഥയ്ക്ക് ആവശ്യമാണെന്ന് സിനിമയ്ക്കുള്ളിലുള്ളവർക്ക് അറിയാം. അല്ലാതെ അപ്പോഴത്തെ ഒരു സുഖത്തിന് നമ്മൾ ഡയറക്‌ടറോട് പോയി ആവശ്യപ്പെടുന്നതല്ല നമുക്ക് ഇങ്ങനെയൊരു സീൻ തരുമോ എന്ന്. അത് സിനിമക്ക് വേണ്ട ഒരു കാര്യമാണ്.

സിനിമക്കകത്ത് ഉള്ളവർക്ക് ധാരണയുണ്ട്. അതുകൊണ്ട് തന്നെ സിനിമയ്‌ക്കുള്ളിൽ നിന്ന് വിമർശനം വന്നിട്ടില്ല. ടീസർ ഇറങ്ങിയപ്പോൾ ഇത്തരം രംഗങ്ങൾ സംസാര വിഷയമായെങ്കിലും ഇപ്പോൾ സിനിമയാണ് ചർച്ചാവിഷയം’ – ദുർഗ പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു