'ഉടുമ്പി'ലെ കള്ള് പാട്ടിന് റീമിക്‌സ്; ഗായകരായി അലന്‍സിയറും ഹരീഷ് പേരടിയും

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘ഉടുമ്പ്’ ഇന്ന് തിയേറ്ററുകളിലേക്ക്. ചിത്രത്തിലെ കള്ള് പാട്ടിന്റെ റീമിക്സ് ആണ് പുറത്തു വന്നിരിക്കുന്നത്. ഹരീഷ് പേരടിയും അലന്‍സിയറുമാണ് റീമിക്സ് ഗാനം ആലപിച്ചിരിക്കുന്നത്. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സാനന്ദ് ജോര്‍ജ് ആണ്.

നേരത്തെ ഗാനത്തിന്റെ ഒറിജിനല്‍ പുറത്തു വിട്ടിരുന്നു. ഇമ്രാന്‍ ഖാന്‍ ആണ് ഒറിജിനല്‍ ഗാനം ആലപിച്ചിരിക്കുന്നത്. സെന്തില്‍ കൃഷ്ണ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവരാണ് ഉടുമ്പില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

ബൈജു, മുഹമ്മദ് ഫൈസല്‍, ജിബിന്‍ സാബ്, പോള്‍ താടിക്കാരന്‍, ശ്രേയ അയ്യര്‍, ആഞ്ജലീന, യാമി സോന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എന്‍.എം ബാദുഷ ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. റിലീസിന് മുമ്പേ ഹിന്ദി റീമേക്ക് ഉള്‍പ്പടെ ഇന്ത്യയിലെ മറ്റെല്ലാ ഭാഷകളിലേക്കുള്ള മൊഴിമാറ്റ അവകാശം വിറ്റ ആദ്യ മലയാള സിനിമ എന്ന പ്രശസ്തിയും ഉടുമ്പിനുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിംഗ് കമ്പനിയും സണ്‍ ഷൈന്‍ മ്യൂസിക്കും ചേര്‍ന്നാണ് സ്വന്തമാക്കിയത്.

Read more