റോഷൻ മാത്യുവും ജാൻവി കപൂറും ഒന്നിക്കുന്നു; 'ഉലാജ്' ട്രെയ്‌ലർ പുറത്ത്

സുധാൻസു സരിയ സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രമായ ‘ഉലാജ്’ ട്രെയ്‌ലർ പുറത്ത്. ജാൻവി കപൂർ നായികയായെത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷെയ്ഖ്–സുദാൻസു സരിയ എന്നിവരാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്.

ഗുൽഷൻ ദേവയ്യ, രാജേഷ് ടൈലങ്, സച്ചിൻ ഖഡേക്കർ, രാജേന്ദ്ര ഗുപ്ത, ജിതേന്ദ്ര ജോഷി തുടങ്ങീ മികച്ച താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ത്രില്ലർ ചിത്രമായാണ് ഉലാജ് എത്തുന്നത്. ഓഗസ്റ്റ് 2-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.  ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’ ആയിരുന്നു ജാൻവി കപൂറിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘ചോക്ക്ഡ്’ ആയിരുന്നു റോഷന്റെ ആദ്യ ബോളിവുഡ് ചിത്രം. കൂടാതെ റിച്ചി മെഹ്ത്തയുടെ പോച്ചർ എന്ന വേവ് സീരീസിലും റോഷൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read more