കരാര്‍ തുകയേക്കാള്‍ പ്രതിഫലം കൂട്ടി ചോദിച്ചു; ഷെയ്ന്‍ നിഗത്തിനെതിരെ 'ഉല്ലാസം' നിര്‍മ്മാതാക്കള്‍; ഓഡിയോ ക്ലിപ്പ് പുറത്ത്

ഉല്ലാസം സിനിമയുടെ ഷൂട്ടിംഗുമായി നിസഹകരിക്കുന്നെന്ന പരാതിയ്ക്ക് പിന്നാലെ ഷെയ്ന്‍ നിഗത്തിനെതിരെ പരാതിയുമായി ഉല്ലാസം സിനിമയുടെ നിര്‍മ്മാതാക്കള്‍. ചിത്രത്തില്‍ അഭിനയിക്കുന്നതിന് 30 ലക്ഷം രൂപയാണ് ഷെയ്‌നുമായുള്ള കരാറെന്നും എന്നാല്‍ പിന്നീട് 45 ലക്ഷം രൂപ തരണമെന്ന് ഷെയ്ന്‍ ആവശ്യപ്പെട്ടന്നുമാണ് ഉല്ലാസത്തിന്റെ നിര്‍മ്മാതാക്കള്‍ പ്രൊഡ്രൂസേഴ്‌സ് അസോസിയേഷന് നല്‍കിയ പരാതിയില്‍ പറയുന്നത്. സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാടിനോട് കരാര്‍ തുകയിലും കൂടുതല്‍ പ്രതിഫലം ഷെയ്ന്‍ ചോദിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പും പുറത്തുവിട്ടിട്ടുണ്ട്.

സിനിമ പുറത്തിറങ്ങുന്ന സമയത്തെ തന്റെ സ്റ്റാര്‍ വാല്യു പണ്ടുള്ളതിനേക്കാള്‍ വലുതാണെന്നും ഇനി മുതല്‍ 45 ലക്ഷമാണ് ചോദിക്കുന്നതെന്നും രണ്ട് സിനിമ കഴിഞ്ഞാല്‍ 75 ലക്ഷമായിരിക്കുമെന്നും അതിന് ശേഷം ഒരു കോടിയാണ് പ്രതിഫലം ചോദിക്കുകയെന്നും ഷെയ്ന്‍ ഓഡിയോയില്‍ പറയുന്നുണ്ട്. 30 ലക്ഷം ഇപ്പോള്‍ തന്നതിന് ശേഷം ഷെയര്‍ നല്‍കുകയോ അല്ലെങ്കില്‍ ഡിജിറ്റല്‍ റൈറ്റ്‌സ് എഴുതി തരുകയോ ചെയ്താല്‍ മതിയെന്നും ഷെയ്ന്‍ വ്യക്തമാക്കുന്നുണ്ട്.

കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈത മറ്റം എന്നിവര്‍ ചേര്‍ന്നാണ് ഉല്ലാസം നിര്‍മ്മിക്കുന്നത്. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യം നല്‍കി ഒരുങ്ങുന്ന ഉല്ലാസം നവാഗതനായ ജീവന്‍ ജിയോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.


Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍