ഇതൊക്കെ എങ്ങനെ പറ്റുന്നുവെന്ന് പ്രണവ് മോഹന്‍ലാല്‍, നമ്മളെത്ര ഹിമാലയം കണ്ടിരിക്കുന്നുവെന്ന് ഷെയ്ന്‍, വീഡിയോ

ഷെയ്ന്‍ നിഗം നായകനായെത്തുന്ന ചിത്രം ഉല്ലാസത്തിന്റെ ടീസര്‍ റിലീസായി. നവാഗതനായ ജീവന്‍ ജോജോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രവീണ്‍ ബാലകൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സ്വരൂപ് ഫിലിപ്പാണ്.

തന്റെ ഹിമാലയന്‍ ട്രിപ്പിനെക്കുറിച്ച് കുട്ടികളോട് നുണപറയുന്ന ഷെയിനിന്റെ കഥാപാത്രത്തെ ടീസറില്‍ കാണാം.താന്‍ പ്രണവ് മോഹന്‍ലാലിനെ കണ്ടുവെന്നും തങ്ങള്‍ ഇപ്പോള്‍ സുഹൃത്തുക്കളാണെന്നും ഷെയ്നിന്റെ കഥാപാത്രം പറയുന്നു. കോമഡി എന്റര്‍ടെയിനറായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.

നവാഗതനായ ജീവന്‍ ജിയോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഷെയിനിന് നായികയായി പുതുമുഖമാണ് എത്തുന്നത്. പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും ശ്രദ്ധേയയാണ് പവിത്ര.

അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എല്‍സ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈത മറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രവീണ്‍ ബാലകൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

‘അരവിന്ദന്റെ അതിഥികള്‍” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രാഹകന്‍. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ഈണം പകരുന്നു. തെന്നിന്ത്യന്‍ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ ബാബ ഭാസ്‌കര്‍ നൃത്തചുവടുകള്‍ ഒരുക്കുന്ന ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും ”ഉല്ലാസ”ത്തിനുണ്ട്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം