1.4 മില്യന്‍ കാഴ്ച്ചക്കാര്‍; നാലാം ദിനവും ട്രെന്‍ഡിംഗില്‍ വാണ് 'ഉണ്ട' ടീസര്‍

അടുത്ത മാസം തിയേറ്ററുകളില്‍ എത്താനിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഉണ്ട. ഫസ്റ്റ് ലുക്ക് പോസ്റ്ററാല്‍ തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. പുറത്തിറങ്ങി നാലാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ടീസറിന് 14 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരുണ്ട്. നാലാം ദിനം ട്രെന്‍ഡിംഗില്‍ ഒന്‍പതാമുള്ള ടീസര്‍ ആദ്യ മൂന്നുദിനം ഒന്നാം സ്ഥാനത്തായിരുന്നു.

അനുരാഗ കരിക്കിന്‍വെള്ളത്തിനു ശേഷം ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് പറയുന്നത്. ഹര്‍ഷാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സജിത് പുരുഷനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബോളിവുഡില്‍ നിന്നും ഷാം കൗശലാണ് സംഘട്ടന രംഗങ്ങള്‍ ചിട്ടപ്പെടുത്തുക. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.

Latest Stories

നിങ്ങള്‍ നാടിന്റെ അഭിമാനതാരങ്ങള്‍; കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണരുത്; കേരളത്തിന്റെ കൗമാരശക്തി അത്ഭുതപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി

യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

ബാഴ്‌സയുടെ ആരാധകർ കുറച്ച് മര്യാദ കാണിക്കണം, അവർ കാരണമാണ് ഞങ്ങൾ കളി തോറ്റത്; തുറന്നടിച്ച് എസ്പാൻയോൾ പരിശീലകൻ

സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി; ചിത്രങ്ങള്‍ വൈറല്‍

ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല; കേന്ദ്ര നിയമമനുസരിച്ച് മുന്നോട്ട് പോകുമെന്ന് വഖഫ് ബോർഡ് ചെയർമാൻ

ലോക മണ്ടത്തരം, ഓസ്‌ട്രേലിയയിൽ പണി മേടിക്കാൻ പോകുന്നതേ ഉള്ളു; രോഹിത്തിനും എടുത്ത തീരുമാനതിനും എതിരെ അനിൽ കുംബ്ലെ

പുതിയ ലോകത്തിനായി കാത്തുസൂക്ഷിക്കുന്ന ആ ഭൂഗർഭ അറ എന്തിന് ?

വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ല; മുനമ്പത്ത് ക്രിസ്ത്യാനികളും ഉൾപ്പെടുന്നു: പ്രകാശ് ജാവ്ദേക്കർ

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കിയത് പ്രതികാര നടപടി; 'ആന്‍റോ ജോസഫ് വളരെയേറെ ബുദ്ധിമുട്ടിച്ചു': സാന്ദ്ര തോമസ്

ടാറ്റ വേണ്ട ഇനി എംജി മതി! ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാർ...