'ബാന്ദ്ര'യിലെ അധോലോകം; സിനിമയ്ക്കെതിരെ നിയമ നടപടിയുമായി നടി ദിവ്യ ഭാരതിയുടെ ഭർത്താവ്

രാമലീലക്ക് ശേഷം അരുൺ ഗോപി- ദിലീപ് കൂട്ടുക്കെട്ടിലിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘ബാന്ദ്ര’. ഇന്നാലെയായിരുന്നു ചിത്രം വേൾഡ് വൈഡ് റിലീസായി അറുന്നൂറോളം തിയേറ്ററുകളിൽ എത്തിയത്.

തമന്നയാണ് ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത്. ബാന്ദ്ര അധോലോകത്തിന്റെ പശ്ചാത്തലത്തിൽ ദിലീപ് അവതരിപ്പിക്കുന്ന അലക്‌സാണ്ടര്‍ ഡൊമനിക്, തമന്ന അവതരിപ്പിക്കുന്ന താര ജാനകി എന്നീ കഥാപാത്രങ്ങളുടെ പ്രണയമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

എന്നാൽ ഇപ്പോഴിതാ ചിത്രത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് അന്തരിച്ച മുൻ ബോളിവുഡ് നടി ദിവ്യ ഭാരതിയുടെ ഭർത്താവ്. മികച്ച വേഷങ്ങൾ കൊണ്ട് സിനിമലോകത്ത് തിളങ്ങി നിൽക്കുമ്പോൾ അകാലത്തിൽ പൊലിഞ്ഞുപോയ താര സുന്ദരിയാണ് ദിവ്യ ഭാരതി. തമന്ന അവതരിപ്പിച്ച താര ജാനകി എന്ന കഥാപാത്രം ദിവ്യ ഭാരതിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്.

ബാന്ദ്രയിൽ നായികയുടെ മരണത്തിന് കാരണങ്ങളായി അധോലോക ബന്ധങ്ങളും മറ്റുമാണ് കാണിക്കുന്നത്. ഇത് ദിവ്യ ഭാരതി എന്ന നടിയുടെ പേരിയും സിനിമ ജീവിതത്തിനും കളങ്കം വരുത്തുന്നതാണ് എന്നാണ് ദിവ്യ ഭാരതിയുടെ ഭർത്താവ് പറയുന്നത്.

ചിത്രത്തിൽ ദിലീപ് അവതരിപ്പിച്ച അലൻ അലക്സാണ്ടർ ഡൊമിനിക് എന്ന ആല കണ്ണൂരിലെ ഒരു ഗ്രാമത്തിൽ നിന്നും ബാന്ദ്രയിൽ എത്തിപെടുന്നതും അവിടെ വെച്ച് സിനിമ താരമായ താര ജാനകിയെ കണ്ടുമുട്ടുന്നതുമാണ് സിനിമയുടെ പ്രമേയം. ദിലീപിന്റെ കഥാപാത്രത്തിനും ചിത്രത്തിൽ അധോലോക ബന്ധമുണ്ട്.

നിയമനടപടിയുമായി മുന്നോട്ട് പോയാൽ അണിയറപ്രവർത്തകർ എന്തായാലും ഉത്തരം പറയേണ്ടിവരുമമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പാന്‍ ഇന്ത്യന്‍ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് ബാന്ദ്രയുടെ മറ്റൊരു പ്രത്യേകത. ദിനോ മോറിയ, ലെന, രാജ്വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി എന്നിവര്‍ ബാന്ദ്രയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തില്‍ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ അന്‍ബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവര്‍ ചേര്‍ന്നാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. സാം സി.എസ് ആണ് സംഗീതം. വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – സുബാഷ് കരുണ്‍.

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍