ഒടുങ്ങാതെ വിവാദങ്ങള്‍, കടുവയുടെ ഒടിടി റിലീസും പ്രതിസന്ധിയില്‍; ഹര്‍ജി

ഒടിടി റിലീസ് സമയത്തും വിവാദമൊഴിയാതെ പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം ‘കടുവ’. ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ജോസ് കുരുവിനാക്കുന്നേല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കടുവയിലെ നായകന്റെ കഥ തന്റെ ജീവിതമാണെന്നും തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്നും ആരോപിച്ച് പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേല്‍ ചിത്രത്തിന്റെ റിലീസിന് മുന്‍പും നല്‍കിയിരുന്നു.

പരാതിയെ തുടര്‍ന്ന് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായി കുറുവച്ചന്‍ എന്നതിനു പകരം മറ്റൊരു പേര് ഉപയോഗിക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. പിന്നീട് കഥാപാത്രത്തിന്റെ പേര് കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്നത് കടുവാക്കുന്നേല്‍ കുര്യാച്ചന്‍ എന്ന് മാറ്റിയാണ് സിനിമ റലീസ് ചെയ്തിരുന്നത്.

നിയമം അനുസരിച്ച് ലോകത്ത് എവിടെ സിനിമ റിലീസ് ചെയ്താലും ഒരുപോലെ ആയിരിക്കണം എന്നാണ്. ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ ലംഘനം ആണ് ഇവിടെ നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ന്യൂസിലാന്‍ഡ്, അമേരിക്ക, ദുബായ് എന്നീ വിദേശ രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ മുഴുവന്‍ വിവരങ്ങളും തെളിവായി സമര്‍പ്പിച്ചുകൊണ്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവായി.

ജൂലൈ ഏഴിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൊവിഡിന് ശേഷം എത്തിയ മലയാള സിനിമകളില്‍ മികച്ച കളക്ഷന്‍ നേടുന്ന ചിത്രമാണ് കടുവ. 40 കോടിയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍.

Latest Stories

സൽമാന് വീണ്ടും ഫ്ലോപ്പ് ! നാഷണൽ ക്രഷും രക്ഷപെടുത്തിയില്ല; മുരുഗദോസിന് വീണ്ടും നിരാശ

L3 The Bigining: ഖുറേഷിയുടെ മൂന്നാമൂഴം; ടൈറ്റില്‍ 'അസ്രയേല്‍' എന്നോ? ദൈവത്തിന്റെ മരണദൂതന്‍ വരുമോ?

കേരളത്തില്‍ ഈ പഞ്ചായത്തുകളില്‍ മാത്രം, ബില്ലിനെ ഭയക്കാതെ വൈദ്യുതിയും പാചകവാതകവും ഉപയോഗിക്കാം; അറിയാം ജനങ്ങളുടെ പണം ജനങ്ങളിലേക്കെത്തുന്ന പഞ്ചായത്തുകള്‍

നരേന്ദ്രമോദിയുടെ പിന്‍ഗാമിയെ ഇപ്പോള്‍ തിരയേണ്ട ആവശ്യമില്ല; അത് മുഗള്‍ പാരമ്പര്യമാണെന്ന് ദേവേന്ദ്ര ഫഡ്‌നവിസ്

RCB UPDATES: പോയിന്റ് പട്ടികയിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും ആർസിബി ആധിപത്യം, ചെന്നൈ ഒകെ ഇനി രണ്ടാം സ്ഥാനത്തിന് മത്സരിക്കും; ടീമിന് റെക്കോഡ് നേട്ടം

പൃഥ്വിരാജ് മുമ്പെ സംഘപരിവാറുകാരുടെ നോട്ടപ്പുള്ളി, വൈരാഗ്യം തീര്‍ക്കാന്‍ അവസരം ഉപയോഗിക്കുന്നു, കേരളം അദ്ദേഹത്തോടൊപ്പം ഉണ്ട്: ആഷിഖ് അബു

ഇനി ഭക്ഷണത്തിന് മാത്രം പണം, സര്‍വീസ് ചാര്‍ജിന്റെ പേരില്‍ പണം നല്‍കേണ്ട; സര്‍വീസ് ചാര്‍ജ് ആവശ്യപ്പെട്ട ഹോട്ടലുടമകളുടെ ഹര്‍ജിയ്ക്ക് ഒരു ലക്ഷം രൂപ പിഴ

സംവിധാന അരങ്ങേറ്റത്തിന് മുന്നേ തിരിച്ചടി; ഹൃത്വിക് റോഷന്റെ 'ക്രിഷ് 4' കഥയും സുപ്രധാന വിവരങ്ങളും ചോര്‍ന്നു!

RR UPDATES: ദുരന്ത ഫോമിൽ നിന്നാലും ട്രോൾ കിട്ടിയാലും എന്താ, ധോണിയെ അതുല്യ റെക്കോഡിൽ തൂക്കിയെറിഞ്ഞ് സഞ്ജു; ഇനി മുന്നിലുള്ളത് മൂന്ന് പേർ മാത്രം

'2029 ലും നരേന്ദ്ര മോദി നയിക്കും': പ്രധാനമന്ത്രിയുടെ 'വിരമിക്കൽ' അവകാശവാദം തള്ളി ദേവേന്ദ്ര ഫഡ്‌നാവിസ്