അമ്പരന്നു പോയി, അതിന് മുമ്പ് ഒരു മലയാള സിനിമ ഇങ്ങനെ ഓടിയിട്ടില്ല; മമ്മൂട്ടി ചിത്രത്തെ കുറിച്ച് തമിഴ്‌നാട്ടിലെ പ്രശസ്ത വിതരണക്കാരന്‍

1988ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’. കേരളത്തില്‍ വന്‍ തിയേറ്റര്‍ വിജയം നേടിയിരുന്നു. ഇതിന് പുറമേ തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളിലും അമ്പരപ്പിക്കുന്ന വിജയമാണ് ഈ സിനിമ കൊയ്തത്. തമിഴ്‌നാട്ടിലെ പ്രശസ്ത വിതരണക്കാരനും തിയേറ്റര്‍ ഉടമയുമായ തിരുപ്പൂര്‍ സുബ്രഹ്‌മണ്യം അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ചിത്രം നേടിയ വിജയത്തെക്കുറിച്ച് പറയുന്നുണ്ട്.

ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്താല്‍ 1.95 ലക്ഷം രൂപയ്ക്കാണ് താന്‍ ചിത്രം വിതരണത്തിന് എടുത്തതെന്നും എന്നാല്‍ കോയമ്പത്തൂരിലെ ഒരു തിയറ്ററില്‍ നിന്നു മാത്രം അക്കാലത്ത് 3 ലക്ഷം ഷെയര്‍ ലഭിച്ചെന്നും സുബ്രഹ്‌മണ്യം പറയുന്നു- ‘അത് തമിഴ്‌നാട്ടില്‍ മലയാള സിനിമയ്ക്ക് വലിയ സ്വീകാര്യത ഇല്ലാതിരുന്ന കാലമാണ്. കോയമ്പത്തൂര്‍ കെജി തിയറ്റര്‍ കണ്‍ഫേം ചെയ്തിട്ട് സിനിമ ഞാന്‍ വാങ്ങാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. 20,000 രൂപ കൂട്ടി 1.95 ലക്ഷത്തിന് പടം ഞാന്‍ വാങ്ങി. കെജി തിയറ്ററില്‍ സിനിമ റിലീസ് ആയി.

റിലീസ് ദിവസത്തെ കളക്ഷനെ കുറിച്ച് ഞാന്‍ അന്വേഷിച്ചു. നാല് പ്രദര്‍ശനങ്ങളും ഹൗസ്ഫുള്‍ ആയിരുന്നു. മലയാളസിനിമ അതിനു മുമ്പ് തമിഴ്‌നാട്ടില്‍ അങ്ങനെ ഓടിയിട്ടേയില്ല. 1.95ന് ഞാന്‍ വാങ്ങിയ പടം കോയമ്പത്തൂര്‍ കെജി തിയേറ്ററില്‍ മാത്രം 3 ലക്ഷം രൂപ ഷെയര്‍ വന്നു. അതേ നിര്‍മ്മാതാവിന്റെ ‘ഓഗസ്റ്റ് 1’ഉും ഞാന്‍ പിന്നാലെ വാങ്ങി’, സുബ്രഹ്‌മണ്യം പറയുന്നു.

സിബിഐ ഡയറിക്കുറിപ്പിന്റെ വന്‍ വിജയത്തിനു ശേഷം എസ് എന്‍ സ്വാമി- കെ മധു ടീം തൊട്ടടുത്ത വര്‍ഷം ചിത്രത്തിന്റെ രണ്ടാംഭാഗമായ ജാഗ്രത പുറത്തിറക്കി. അഞ്ചാം ഭാഗത്തിന്റെ രചന എസ് എന്‍ സ്വാമി നേരത്തേ പൂര്‍ത്തീകരിച്ചതാണ്. കോവിഡ് സാഹചര്യത്തിലാണ് ചിത്രീകരണം വൈകുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്