റിമി ടോമിക്ക് കത്ത് നല്‍കി അജ്ഞാത സുന്ദരി; സന്തോഷം പങ്കുവെച്ച് താരം

വിമാന യാത്രയ്ക്കിടെ തനിക്ക് അവിചാരിതമായി ലഭിച്ച ഒരു കത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി. വിദേശ യാത്ര കഴിഞ്ഞ് വിമാനത്തില്‍ നിന്നിറങ്ങുന്നതിനു തൊട്ടു മുന്‍പ് വിമാനത്തിലെ എയര്‍ഹോസ്റ്റസ് ആണ് തനിക്ക് കത്ത് നല്‍കിയത്. ഇത് ജീവിതത്തിലെ ആദ്യ അനുഭവമാണെന്ന് പറഞ്ഞാണ് റിമി ചിത്രം പങ്കുവച്ചിരിക്കുന്നത്. കത്ത് തന്ന എയര്‍ ഹോസ്റ്റസിന്റെ പേര് ചോദിക്കാന്‍ പറ്റാത്തതിന്റെ സങ്കടവും റിമി പോസ്റ്റില്‍ പറയുന്നു.

ഒരു ഇന്‍ഡിഗോ എയര്‍ ഹോസ്റ്റസിന്റെ കുറിപ്പ്. മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യം ഇന്ന് നടന്നു. ഫ്‌ലൈറ്റ് ഇറങ്ങുന്നതിനു തൊട്ട് മുമ്പ് ഒരു ലെറ്റര്‍ തന്നു, ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു അനുഭവം. വായിച്ചപ്പോള്‍ അതിലേറെ സന്തോഷം തോന്നിയ ഒരു കാര്യം ഇവിടെ പങ്കുവയ്ക്കുന്നു.

Read more

സത്യത്തില്‍ ഇങ്ങനെ ഉള്ള അഭിനന്ദനങ്ങള്‍ എനിക്ക് ഒരു പ്രചോദനമാണ്. പേരു പോലും ചോദിക്കാന്‍ പറ്റിയില്ല. ആ കൊച്ചു സുന്ദരിക്ക് എന്റെ വക നന്ദിയും സ്‌നേഹവും’, റിമി ടോമി കുറിപ്പ് പങ്കുവച്ച് റിമി പറഞ്ഞത്.