ഉണ്ണിമുകുന്ദന്റെ ക്രൈം ത്രില്ലര്‍ ചിത്രം വരുന്നു; മേപ്പടിയാന്‍ പൂജ; വിഡിയോ

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ പൂജ നടന്നു. മലയാളസിനിമയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. നൂറിനാണ് നായിക.

ഉണ്ണി മുകുന്ദന്റെ കരിയറില്‍ പ്രധാന ചിത്രമാകും മേപ്പടിയാന്‍ എന്നാണ് റിപ്പോര്‍ട്ട്. സൈജു കുറുപ്, കലാഭവന്‍ ഷാജോണ്‍, ലെന, കുണ്ടറ ജോണി, ഹരീഷ് കണാരന്‍, അലെന്‍സിയര്‍, ശ്രീനിവാസന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

Read more

രാഹുല്‍ സുബ്രഹ്മണ്യമാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. നീല്‍ ഡി കുന്‍ഹ ആണ് ചിത്രത്തിന്റെ ക്യാമറ. സതീഷ് മോഹന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.