ഉണ്ണിയുടെ സൂപ്പര്‍ ഹീറോ അവതാരം നിരാശപ്പെടുത്തിയോ? അധികം പ്രതികരണങ്ങള്‍ നേടാതെ 'ജയ് ഗണേഷ്'!

തിയേറ്ററില്‍ നിന്നും അധികം പ്രതികരണങ്ങള്‍ നേടി ഉണ്ണി മുകുന്ദന്‍ ചിത്രം ‘ജയ് ഗണേഷ്’. സൂപ്പര്‍ ഹീറോ കണ്‍സെപ്റ്റുമായി എത്തിയ ചിത്രം ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്തുന്നതാണ്. ഉണ്ണി മുകുന്ദനും അശോകനും ജോമോളും അടക്കമുള്ളവര്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത് എന്നാണ് സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.

”ആഗ്രഹവും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ ഏത് ഉയരത്തിലും എത്താം. ഉണ്ണി മുകുന്ദന്‍ എന്ന ബഹുമുഖനടന്റെ മറ്റൊരു മികച്ച ചിത്രം” എന്നാണ് ഫെയ്‌സ്ബുക്കില്‍ എത്തിയ ഒരു കമന്റ്. ജയ് ഗണേഷിന് മികച്ച റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു എന്നാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

No description available.

എന്നാല്‍ ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകള്‍ക്ക് ലഭിച്ചത്ര പ്രതികരണങ്ങള്‍ ജയ് ഗണേഷിന് ലഭിച്ചിട്ടില്ല. ഈ രണ്ട് സിനിമകള്‍ക്കും ലഭിച്ചത്ര തിയേറ്ററുകളും പ്രീ സെയ്ല്‍ ബിസിനസും ജയ് ഗണേഷിന് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മറ്റ് രണ്ട് സിനിമകള്‍ക്ക് മുന്നില്‍ ഈ സിനിമ തളരുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ജയ് ഗണേഷില്‍ മഹിമ നമ്പ്യാരാണ് നായിക. ജോമോള്‍, അശോകന്‍, രവീന്ദ്ര വിജയ്, ഹരീഷ് പേരടി, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയ നായിക ജോമോള്‍ ജയ് ഗണേഷിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണിത്.

ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ജയ് ഗണേഷ് നിര്‍മ്മിക്കുന്നത്. അതേസമയം, മിത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം ഉണ്ണി സിനിമ പ്രഖ്യാപിച്ചത്. അതിനാല്‍ ആദ്യം സിനിമ വിവാദങ്ങളിലും അകപ്പെട്ടിരുന്നു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം