മുടക്കുമുതല്‍ തിരിച്ചുകിട്ടി, പക്ഷെ തിയേറ്ററില്‍ ദയനീയ പരാജയം; വിഷു റിലീസില്‍ പാളിപ്പോയ 'ജയ് ഗണേഷ്', ഇനി ഒ.ടി.ടിയില്‍

ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ ചിത്രം ഒ.ടി.ടിയിലേക്ക്. വിഷു റിലീസ് ആയി ഏപ്രില്‍ 11ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ജയ് ഗണേഷിനൊപ്പം തിയേറ്ററില്‍ എത്തിയ ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒ.ടി.ടിയില്‍ എത്തിയതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദന്‍ ചിത്രവും ഒ.ടി.ടിയില്‍ റിലീസിന് ഒരുങ്ങുന്നത്.

മനോരമ മാക്‌സില്‍ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. അടുത്ത ആഴ്ചയാകും സിനിമ ഒ.ടി.ടിയില്‍ എത്തു. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, വിഷു റിലീസുകളില്‍ ഏറ്റവും ചെറിയ കളക്ഷന്‍ നേടിയ ചിത്രമാണ് ജയ് ഗണേഷ്. അഞ്ച് കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ആഗോളതലത്തില്‍ 8.5 കോടി രൂപയാണ് നേടിയത്.

ചിത്രം ലാഭമായെങ്കിലും വലിയ പ്രതികരണങ്ങളോ കളക്ഷനോ സിനിമയക്ക് നേടാനായിട്ടില്ല. ജയ് ഗണേഷിനൊപ്പം റിലീസ് ചെയ്ത ആവേശം 150 കോടി രൂപയാണ് ഇതുവരെ നേടിയിരിക്കുന്നത്. 80.25 കോടി രൂപയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന വിനീത് ചിത്രം ഇതുവരെ തിയേറ്ററില്‍ നിന്നും നേടിയത്.

ഈ രണ്ട് സിനിമകള്‍ക്ക് മുന്നിലും ആദ്യം മുതലേ ജയ് ഗണേഷിന് പിടിച്ചു നില്‍ക്കാനായിട്ടില്ല. ഓപ്പണിംഗ് ദിനത്തില്‍ മറ്റ് രണ്ട് സിനിമകളും 10 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയപ്പോള്‍ 50 ലക്ഷം മാത്രമായിരുന്നു ഉണ്ണി മുകുന്ദന്‍ ചിത്രത്തിന് നേടാനായ കളക്ഷന്‍.

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ മഹിമ നമ്പ്യാര്‍ ആണ് നായികയായത്. നടി ജോമോളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേര്‍ന്ന് ആയിരുന്നു നിര്‍മ്മാണം.

Latest Stories

മുംബൈ ബോട്ടപകടം: നാവികസേനയുടെ ബോട്ട് ഓടിച്ചയാൾക്കെതിരെ കേസ്; മരിച്ചവരിൽ മലയാളി കുടുംബവും

ഐസിസി ടെസ്റ്റ് റാങ്കിങ്: ബാറ്റിങ്ങിൽ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; ബൗളിങ്ങിൽ ജസ്പ്രീത് ബുംറ തന്നെ

ഇനി ശരിക്കും സൂക്ഷിച്ചോ, ഇല്ലെങ്കിൽ പണി കിട്ടും; ഗതാ​ഗത നിയമ ലംഘകരെ പൂട്ടാൻ പൊലീസ്, എഐ ക്യാമറകൾ സ്ഥാപിക്കും

ലോക ചെസ് ചാമ്പ്യൻഷിപ്പിന് ശേഷം ഗുകേഷിന് റേറ്റിംഗിൽ ഇടിവ്; നേട്ടം സ്വന്തമാക്കി ഡിംഗ്

സിനിമ സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസെടുത്ത് അന്വേഷണം നടത്താനുള്ള ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ