ക്രൂരതയുടെ മുഖം ഇനി ഒ.ടി.ടിയില്‍; 'മാര്‍ക്കോ' സ്ട്രീമിങ് ഈ പ്ലാറ്റ്‌ഫോമിലൂടെ

ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘മാര്‍ക്കോ’ അധികം വൈകാതെ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരിയിലോ ഫെബ്രുവരി ആദ്യമോ ചിത്രം ഒ.ടി.ടിയില്‍ എത്തുമെന്നാണ് സൂചന. തിയേറ്ററുകളിലെത്തി 45 ദിവസത്തിന് ശേഷമാണ് മാര്‍ക്കോയുടെ ഒ.ടി.ടി. സ്ട്രീമിങ് ആരംഭിക്കുക.

നെറ്റ്ഫ്ളിക്സ് ആണ് മാര്‍ക്കോയുടെ സ്ട്രീമിങ് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി ഭാഷകളില്‍ മാര്‍ക്കോയുടെ ഒ.ടി.ടി സ്ട്രീമിങ് ഉണ്ടാകും. ഡിലീറ്റഡ് സീന്‍സ് ഉള്‍പ്പെടെ കൂടുതല്‍ സ്ട്രീമിങ് ടൈമിലാണ് മാര്‍ക്കോ ഒ.ടി.ടിയില്‍ പ്രേക്ഷകരെ തേടിയെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് നിര്‍മ്മിച്ചത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ജനുവരി ഒന്നിന് പ്രദര്‍ശനത്തിനെത്തും. മൂന്ന് കോടി രൂപയ്ക്കാണ് തെലുങ്ക് റൈറ്റ്‌സ് വിറ്റ് പോയത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിലെ സംഘട്ടനങ്ങള്‍ പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ് ഒരുക്കിയിരിക്കുന്നത്.

സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍: സപ്ത റെക്കോര്‍ഡ്‌സ്, ഓഡിയോഗ്രഫി: രാജകൃഷ്ണന്‍ എം ആര്‍, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍.

Latest Stories

പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍; കിടിലന്‍ ലുക്കില്‍ ജഗതി, പുതിയ ചിത്രം വരുന്നു

എ വി റസല്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി; 38 അംഗ ജില്ലാ കമ്മിറ്റില്‍ ആറു പുതുമുഖങ്ങള്‍

പലപ്പോഴും അണ്‍കംഫര്‍ട്ടബിള്‍ ആയി തോന്നിയിട്ടുണ്ട്, എനിക്കെതിരെ ഹേറ്റ് വരാനുള്ള കാരണം ഇത് തന്നെയാണ്: അനശ്വര രാജന്‍

ആരാധനാലയ നിയമത്തിൽ ഇന്ത്യ ബ്ലോക്ക് സഖ്യകക്ഷികൾ സുപ്രീം കോടതിയിൽ പ്രത്യേക ഹർജികൾ നൽകിയേക്കും; ചർച്ചകൾ പുരോഗമിക്കുന്നു

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശോഭയെത്തുമോ?; അതോ സുരേന്ദ്രന്‍ തുടരുമോ?; മാറ്റം വേണമെന്ന് ശഠിക്കുന്നവര്‍ക്കായി എംടി രമേശിന് മുന്നില്‍ സാധ്യത തുറക്കുമോ?

ആ ചെറുക്കൻ അനാവശ്യമായ ചൊറിച്ചിലാണ് നടത്തുന്നത്, വഴക്ക് ഉണ്ടാക്കിയതിന് അവനിട്ടുള്ള പണി കിട്ടുകയും ചെയ്തു; തുറന്നടിച്ച് ഗൗതം ഗംഭീർ

ജസ്പ്രീത് ബുംറ ചതിയൻ? ഉപയോഗിച്ചത് സാൻഡ് പേപ്പർ എന്ന് ഓസ്‌ട്രേലിയൻ ആരാധകർ; വിവാദത്തിൽ മറുപടിയുമായി അശ്വിൻ

"കേരളം ഇമ്മിണി വല്യ ജിഹാദിസ്ഥാൻ തന്നെയാണ്; അതിന് ഉത്തരവാദികളിൽ ഒരാൾ പിണറായിക്കൊപ്പം കാണുന്ന ഈ താടിക്കാരനും തൊപ്പിക്കാരനുമാണ്" വിവാദ പ്രസ്താവനയുമായി എപി അബുദുല്ലകുട്ടി

ആ വ്യക്തി പിന്നാലെ നടന്ന് അപമാനിക്കുന്നു, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മാധ്യമങ്ങളില്‍ എന്റെ പേര് പറയുകയാണ്; തുറന്നടിച്ച് ഹണി റോസ്

എറണാകുളം ചെമ്പുമുക്കിൽ വൻ തീപ്പിടുത്തം